ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുമോ 'കെജിഎഫ്'? ഏറ്റവും ചിലവേറിയ കന്നഡ ചിത്രത്തിന്റെ ട്രെയ്‌ലര്‍

By Web TeamFirst Published Nov 9, 2018, 9:32 PM IST
Highlights

വിജയ് കിരഗണ്ഡൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടി നായികയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ.

തെന്നിന്ത്യന്‍ സിനിമകളുടെ വിപണിസാധ്യത ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയത് എസ് എസ് രാജമൗലിയുടെ ബാഹുബലി സിരീസ് ആണ്. ഒരു തെലുങ്ക് ചിത്രം എന്ന നിലയില്‍ നിന്ന് ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായി ബാഹുബലി. ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനും ഇപ്പോള്‍ ബാഹുബലി 2ന് സ്വന്തം. ഇപ്പോഴിതാ വന്‍ മുതല്‍മുടക്കുമായി ഒരു കന്നഡ ചിത്രം വരുകയാണ്. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര് കെജിഎഫ് (കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്) എന്നാണ്.

വിജയ് കിരഗണ്ഡൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടി നായികയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പരിഭാഷപ്പെടുത്തി തീയേറ്ററുകളിലെത്തും. കന്നഡ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. രണ്ട് വര്‍ഷംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യഭാഗത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും.

click me!