ഒടുവില്‍ കടുത്ത തീരുമാനം എടുത്ത് 'ജോണ്‍ സ്നോ'

Web Desk |  
Published : Jun 21, 2018, 05:01 PM ISTUpdated : Oct 02, 2018, 06:33 AM IST
ഒടുവില്‍ കടുത്ത തീരുമാനം എടുത്ത് 'ജോണ്‍ സ്നോ'

Synopsis

ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ടിവി സീരിസാണ് 'ഗെയിം ഓഫ് ത്രോണ്‍' എന്നാല്‍ സ്നോ ആരാധകരെ നിരാശരാക്കുന്ന വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കിറ്റ്

ന്യൂയോര്‍ക്ക്: ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ടിവി സീരിസാണ് 'ഗെയിം ഓഫ് ത്രോണ്‍'. ഇതിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം ആരാണ്, അത് സംശയമൊന്നും കാണില്ല അത് ജോണ്‍ സ്നോ ആയിരിക്കും. കിറ്റ് ഹാരിങ്ടണ്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്‍റെ ശക്തമായ പ്രകടനമാണ് ഗെയിം ഓഫ് ത്രോണിന്‍റെ അവസാന സീസണ്‍ പ്രക്ഷേപണം ചെയ്യുന്ന 2019 ല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സ്നോ ആരാധകരെ നിരാശരാക്കുന്ന വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കിറ്റ്.  കിറ്റ് എന്‍റര്‍ടെയ്മെന്‍റ് വീക്കിലിയോടാണ് ആ കാര്യം പറഞ്ഞത്. 'ഗെയിം ഓഫ് ത്രോണ്‍' അവസാന സീസണ്‍ ഷൂട്ട് കഴിഞ്ഞാലുടന്‍ മുടിയും താടിയും വെട്ടുമെന്ന് കിറ്റ് പ്രഖ്യാപിച്ചു. ഞാന്‍ കഥാപാത്രത്തില്‍ നിന്ന് മടങ്ങാന്‍ തീരുമാനിച്ചു. എനിക്ക് അപ്രസിദ്ധി ആസ്വദിക്കേണ്ടതുണ്ട്. എന്റെ മുടിയൊക്കെ വെട്ടി കഥാപാത്രത്തില്‍ നിന്ന് മാറി ഞാന്‍ ആവണം. തീര്‍ത്തും പുതുതായ രൂപങ്ങളിലേക്കും കാര്യങ്ങളിലേക്കും മാറണമെന്നും കിറ്റ് പറയുന്നു.

ഗെയിം ഓഫ് ത്രോണ്‍സില്‍ 'ജോണ്‍ സ്‌നോ' എന്ന കഥാപാത്രത്തെ ആരാധകര്‍ നെഞ്ചേറ്റിയതില്‍ വലിയൊരു പങ്ക് അദ്ദേഹത്തിന്റെ രൂപഭംഗിക്കുമുണ്ട്. അതില്‍ തന്നെ പ്രധാനം നീണ്ട മുടിയും താടിയുമാണ്. ലോകമെങ്ങുമുള്ള ആരാധകരില്‍ നിന്ന് ഇവയ്ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളും ഏറെ. അതിനാല്‍ ഗെയിം ഓഫ് ത്രോണ്‍സ് തുടങ്ങിയതു മുതല്‍ മുടിയും താടിയും വെട്ടാന്‍ കിറ്റ് തയ്യാറായിട്ടല്ലായിരുന്നു. സഹ താരങ്ങള്‍ പലരും വിഗ് ഉപയോഗിക്കുമ്പോഴാണ് കിറ്റ് വ്യത്യസ്തനാകുന്നത്. എന്നാലിപ്പോള്‍ ഈ രൂപത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം