
മമ്മൂട്ടി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന തമിഴ് ചിത്രം 'പേരന്‍പി'ന്റെ പുതിയ ടീസര്‍ പുറത്തെത്തി. സവിശേഷ സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്ന അച്ഛന്റെയും കൗമാരക്കാരിയായ മകളുടെയും കഥ പറയുന്ന ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്നാണ് ടീസറില്‍. 43 സെക്കന്റാണ് ദൈര്‍ഘ്യം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തേ പുറത്തെത്തിയിരുന്നു.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam