കേരളത്തില്‍ 125 റിലീസിംഗ് സെന്‍ററുകള്‍; 'കൂടെ' തീയേറ്ററുകളിലേക്ക്

By Web DeskFirst Published Jul 13, 2018, 11:44 PM IST
Highlights
  • ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം

ആകെ സംവിധാനം ചെയ്‍ത മൂന്ന് ഫീച്ചര്‍ ഫിലിമുകളില്‍ രണ്ടും സൂപ്പര്‍ഹിറ്റുകളാക്കിയ സംവിധായികയാണ് അഞ്ജലി മേനോന്‍. ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷം എന്തുകൊണ്ട് ഒരു അഞ്ജലി മേനോന്‍ ചിത്രം സംഭവിക്കുന്നില്ല എന്ന, പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം നാളെ തീയേറ്ററുകളിലെത്തും. പൃഥ്വിരാജും പാര്‍വ്വതിയും നസ്രിയയും രഞ്ജിത്തും മാലാ പാര്‍വ്വതിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൂടെയുടെ തീയേറ്റര്‍ ലിസ്റ്റ് പുറത്തെത്തി.

കേരളത്തില്‍ മാത്രം 125 സെന്‍ററുകളിലാണ് ചിത്രത്തിന് റിലീസ്. നാല് വര്‍ഷത്തിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം എന്നതിനൊപ്പം വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവ് ചിത്രം കൂടിയാണ് കൂടെ. മലയാളത്തില്‍ ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷം നസ്രിയ ഒരു സിനിമ ചെയ്തിട്ടില്ല. അപൂര്‍വ്വം സിനിമകളില്‍ അഭിനേതാവായി തിളങ്ങിയിട്ടുള്ള സംവിധായകന്‍ രഞ്ജിത്തിന്‍റെ മുഴുനീള വേഷവും പ്രേക്ഷകശ്രദ്ധ നേടാന്‍ ഇടയുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വയുടെ അച്ഛന്‍ അലോഷിയാണ് രഞ്ജിത്തിന്‍റെ കഥാപാത്രം.

സൗബിന്‍ ഷാഹിര്‍ ചിത്രം പറവ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആണ് കൂടെയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം.

click me!