അമൽ കെ ജോബി സംവിധാനം ചെയ്ത് നരേൻ നായകനായ 'ആഘോഷം' എന്ന സിനിമയിലെ ക്യാമ്പസ് ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. സ്റ്റീഫൻ ദേവസി സംഗീതം നൽകി എം.ജി ശ്രീകുമാർ ആലപിച്ച ഗാനമാണിത്.

സി എൻ ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ കെ ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ആഘോഷത്തിലെ ലിറിക് വീഡിയോ പുറത്തിറങ്ങി. ക്യാമ്പസ് സോങ്ങായി ഇറങ്ങിയ ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് സ്റ്റീഫൻ ദേവസിയാണ്. എംജി ശ്രീകുമാറാണ് ആലാപനം. സന്തോഷ് വർമയുടേതാണ് വരികൾ. ക്യാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറഞ്ഞ ചിത്രത്തിൽ നരേൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ഡോ. ലിസ്റ്റി കെ ഫെർണാണ്ടസ്സും ഡോ. പ്രിൻസ് പ്രോക്സി ഓസ്ട്രിയായും ചേർന്നാണ് ആഘോഷം നിർമ്മിച്ചത്. ജെയ്‌സ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, സ്മിനു സിജോ തുടങ്ങി വൻ താരനിര തന്നെ അണിനിരന്ന ഈ ചിത്രത്തിൽ ഒട്ടേറെ സോഷ്യൽ മീഡിയ താരങ്ങളും വേഷമിടുന്നു.

കഥ ഡോ. ലിസ്സി കെ ഫെർണാണ്ടസ്, ഛായാഗ്രഹണം റോജോ തോമസ്, സംഗീത സംവിധാനം സ്റ്റീഫൻ ദേവസി, എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊജക്റ്റ്‌ ഡിസൈനർ ടൈറ്റസ് ജോൺ, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, കലാസംവിധാനം രജീഷ് കെ സൂര്യ, കോസ്റ്റ്യൂം ഡിസൈൻ ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മാളൂസ് കെ പി, സ്റ്റിൽസ് ജെയ്സൺ, ഫോട്ടോ ലാൻ്റ് മീഡിയ ഡിസൈൻസ് പ്രമേഷ് പ്രഭാകർ. 2025 മെയ് 28ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചത്. പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്