ആസിഫ് അല്ല, സിദ്ധാര്‍ഥ് ഭരതിന്റെ സിനിമയില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

By Web DeskFirst Published Mar 28, 2017, 12:22 PM IST
Highlights

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകനാകുന്നത് കുഞ്ചാക്കോ ബോബന്‍. ആസിഫ് അലിയാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുക എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. തന്റെ കുഞ്ചാക്കോ ബോബന്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാകും അവതരിപ്പിക്കുകയെന്ന് സിദ്ധാര്‍ഥ് ഭരത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാടകരചയിതാവും നടനും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് , ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു. ആഷിക് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് സിനിമ തീയേറ്ററുകളിലെത്തിക്കും.

സിദ്ധാര്‍ഥ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു. ദിലീപ് നായകനായ സിനിമ വിജയം നേടിയിരുന്നു. നിദ്രയാണ് സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.

click me!