സ്വയംഭോഗ രംഗത്തിന് പശ്ചാത്തലമായി 'ലതാജി'യുടെ പാട്ട്; പ്രതിഷേധവുമായി കുടുംബം

By Web DeskFirst Published Jun 24, 2018, 10:25 PM IST
Highlights
  • ഭക്തിഗാനത്തിന് സമാനമായ പാട്ട് ഈ രംഗത്തിന് പശ്ചാത്തലമായി ഉപയോഗിക്കണമോയെന്ന് ലതാ മങ്കേഷ്കറിന്റെ കുടുംബം

ദില്ലി : സ്വയംഭോഗ രംഗത്തിന് പശ്ചാത്തലമായി ലതാ മങ്കേഷ്കര്‍ പാടിയ പാട്ടുപയോഗിച്ചതില്‍  പ്രതിഷേധവുമായി ലതാ മങ്കേഷ്കറിന്റെ കുടുംബം. ലൈംഗികതയും പ്രണയത്തെക്കുറിച്ചും വേറിട്ട കാഴ്ച്ചപാട് വിശദമാക്കുന്ന ലസ്റ്റ് സ്റ്റോറീസിലെ ഒരു രംഗത്തിനെതിരെയാണ് പ്രതിഷേധം. ലതാ മങ്കേഷ്കര്‍ പാടിയ കഭി ഖുഷി കഭി ഖം എന്ന ചിത്രത്തിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ നായികയായ കിയാര അദ്വാനി സ്വയംഭോഗം ചെയ്യുന്ന ദൃശ്യമാണ് വിവാദമായത്.

രണ്ട് ചിത്രങ്ങളുടേയും സംവിധാനം കരണ്‍ ജോഹര്‍ തന്നെയായിരിക്കെ ഭക്തിഗാനത്തിന് സമാനമായ പാട്ട് ഈ രംഗത്തിന് പശ്ചാത്തലമായി ഉപയോഗിക്കണമോയെന്നാണ് ലതാ മങ്കേഷ്കറിന്റെ കുടുംബം ചോദിക്കുന്നത്. സ്വപ്ന തുല്യമായ ഗാനം ഇപ്പോള്‍ ഒരു പേടി സ്വപ്നമായിയെന്നാണ് ലതാ മങ്കേഷ്കറുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 2001 ല്‍ പുറത്തിറങ്ങിയ കഭി ഖുഷി കഭി ഖം കരണ്‍ ജോഹറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. ബോളിവുഡിലെ മികച്ച മാതൃകാ കുടുംബചിത്രങ്ങളായി കണക്കാക്കപ്പെടുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.

എന്നാല്‍ ബന്ധുക്കളുടെ പ്രതിഷേധത്തില്‍ ലതാ മങ്കേഷ്കര്‍ നിലപാട് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. അനുരാഗ് കശ്യപ്, സോയാ അക്തര്‍, ദിവാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവര്‍ സംവിധാനം ചെയ്ത നാല് ആന്തോളജി ചിത്രങ്ങളാണ് ലസ്റ്റ് സ്റ്റോറീസില്‍ ഉപയോഗിച്ചിരിക്കുന്നത്. 

click me!