കെ.പി.എ.സി ലളിതയ്ക്കെതിരെ പരാമർശവുമായി നടൻ ഷമ്മി തിലകൻ

Published : Oct 11, 2018, 10:31 AM IST
കെ.പി.എ.സി ലളിതയ്ക്കെതിരെ പരാമർശവുമായി നടൻ ഷമ്മി തിലകൻ

Synopsis

കെ.പി.എ.സി ലളിത അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ, കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.

തിരുവനനന്തപുരം: കെ.പി.എ.സി ലളിതയ്ക്കെതിരെ പരാമർശവുമായി നടൻ ഷമ്മി തിലകൻ. പരോക്ഷമായി കെ.പി.എ.സി ലളിതയെ സൂചിപ്പിച്ച്, അവര്‍ അടുത്തിടെ ഒരു മാധ്യമത്തിന് നടത്തിയ പരാമര്‍ശത്തിന് ഷമ്മി തിലകന്‍ മറുപടി നല്‍കിയത്. തിലകനുമായി വർഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന്  കെ.പി.എ.സി ലളിത വെളിപ്പെടുത്തിയിരുന്നു. ഇതിനാണ് ഷമ്മി തിലകന്‍ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കെ.പി.എ.സി ലളിത അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ, കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.

എന്റെ പുറകേ നടന്നു വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു.

സ്ഫടികത്തില്‍ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോടു പറയുമായിരുന്നു- ഭദ്രാ അവരോടു പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ