മാസ് എന്‍ട്രിയായി ലൂസിഫറിന്‍റെ ടീസര്‍ ഇറങ്ങി

Published : Dec 13, 2018, 10:59 AM IST
മാസ് എന്‍ട്രിയായി ലൂസിഫറിന്‍റെ ടീസര്‍ ഇറങ്ങി

Synopsis

പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടീസർ ഇറങ്ങി. പൊളിറ്റിക്കൽ ത്രില്ലറായ ലൂസിഫറിന്‍റെ ടീസര്‍ കാഴ്ചക്കാരന്‍റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. 

പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടീസർ ഇറങ്ങി. പൊളിറ്റിക്കൽ ത്രില്ലറായ ലൂസിഫറിന്‍റെ ടീസര്‍ കാഴ്ചക്കാരന്‍റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവായിയെത്തുന്ന മോഹൻലാലിന് എസ്തപ്പാന്‍ എന്ന മറ്റൊരു പേരുമുണ്ട്. ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയുന്നത് ബോളിവുഡ് സ്റ്റാർ വിവേക് ഒബ്റോയ് ആണ്. 

റഷ്യയായിരുന്നു ചിത്രത്തിന്റെ അവസാന ഷൂട്ടിങ്ങ് ലോക്കേഷന്‍.  കേരളത്തിൽ തിരുവന്തപുരമായിരുന്നു പ്രധാന ലൊക്കേഷൻ. 30 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. മുരളി ഗോപി ടിയാനും കമ്മാരസംഭവത്തിനും ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് പ്രൊഡക്ഷൻസ് ആണ്. 

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫ്രിദ സോമനായി രജിഷ വിജയൻ; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ
ആക്ഷൻ പറഞ്ഞതും മരണമാസ് പ്രകടനം ! അടിമുടി രജനി-കമൽ ഷോ വന്ന വഴി ഇതാ..