ഇങ്ങനെയാണ് കൊച്ചുണ്ണിയും പക്കിയുമൊക്കെ ഉണ്ടായത്; ശ്രദ്ധേയമായി കായംകുളം കൊച്ചുണ്ണിയുടെ മേക്കിങ്ങ് വീഡിയോ

Published : Dec 01, 2018, 02:50 PM ISTUpdated : Dec 01, 2018, 02:53 PM IST
ഇങ്ങനെയാണ് കൊച്ചുണ്ണിയും പക്കിയുമൊക്കെ ഉണ്ടായത്; ശ്രദ്ധേയമായി കായംകുളം കൊച്ചുണ്ണിയുടെ മേക്കിങ്ങ് വീഡിയോ

Synopsis

ബോളിവുഡ് സിനിമ ശൈലിയിൽ ചിത്രീകരണ രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് മേയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്.  

നൂറ് കോടി ക്ലബിൽ കയറി ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ മേയ്ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡ് സിനിമ ശൈലിയിൽ ചിത്രീകരണ രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് മേയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളിയെ പ്രശംസിച്ചാണ് മോഹൻലാൽ അനുഭവം പങ്കുവച്ചത്. തന്നെ പോലെ ഒരു സീനിയര്‍ നടന്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലെത്തിയാല്‍ തന്റെ ഇമേജിന് കോട്ടമുണ്ടാകുമെന്നൊന്നും നിവിന്‍ കരുതിയില്ലെന്നും ചിത്രത്തെക്കുറിച്ച് മാത്രമാണ് നിവിൻ ചിന്തിച്ചതെന്നും മോഹൻലാൽ പറഞ്ഞു. ലാലേട്ടൻ പന്ത്രണ്ട് ദിവസം മാത്രമാണ് സെറ്റിലുണ്ടായിരുന്നുള്ളുവെങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നുവെന്ന് നിവിന്‍ പോളി പറയുന്നു. സ്ക്രിപ്റ്റിൽ എഴുതിയ ഇത്തിക്കരപക്കിയേക്കാൾ ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമാക്കിയെന്നും നിവിൻ പറഞ്ഞു. 

നിർമ്മാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, തിരകഥാൃത്തുക്കളായ ബോബി സഞ്ജയ്, പ്രധാന വേഷത്തിലെത്തിയ പ്രിയ ആനന്ദ്, ഛായാഗ്രഹകൻ ബിനോദ് പ്രധാൻ, കളറിസ്റ്റ് കെൻമെറ്റ്സ്കർ. സൗണ്ട് ഡിസൈനർ പിഎം സതീഷ് എന്നിവരും ചിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ അനുഭവം വീഡിയോയിലൂടെ പങ്കുവച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാനം ബിപിന്‍ നമ്പ്യാര്‍; 'നിഴല്‍വേട്ട' കോഴിക്കോട് ആരംഭിച്ചു
കാത്തിരിപ്പ് വെറുതെ ആയില്ല, ആ പതിവ് ആവര്‍ത്തിച്ച് 'ഡൊമിനിക്'; ഒടിടി പ്രതികരണങ്ങളില്‍ 'യു ടേണ്‍'