ക്യാപ്റ്റന്‍ ഫെബ്രുവരി 16ന് മമ്മൂട്ടി അതിഥി വേഷത്തില്‍

Web Desk |  
Published : Jan 20, 2018, 03:08 PM ISTUpdated : Oct 04, 2018, 05:41 PM IST
ക്യാപ്റ്റന്‍ ഫെബ്രുവരി 16ന് മമ്മൂട്ടി അതിഥി വേഷത്തില്‍

Synopsis

മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം വി.പി.സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ്  ക്യാപ്റ്റന്‍. മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ആദ്യമായി  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മമ്മൂട്ടിയും എത്തുന്നു. അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

 വി.പി. സത്യന്‍റെ ഭാര്യയുടെ വേഷത്തില്‍ അനുസിത്താരയാണ് എത്തുന്നത്. സ്‌പോര്‍ട് ഡ്രാമയാണ് ചിത്രം. ഗുഡ് വില്‍ എന്റര്‍ടൈയിനറുടെ ബാനറില്‍ ടി. എല്‍ ജോര്‍ജ് ആണ്  ചിത്രം നിര്‍മിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ്, സൈജു കുറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ഫെബ്രുവരി 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. വി.പി. സത്യനായി വേഷമിടുന്ന ജയസൂര്യയുടെ ഭാവപ്പകര്‍ച്ചകളുള്ള ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോള്‍ അനുസിത്താരയുടെ ക്യാരക്ടര്‍ ടീസറും പുറത്ത് വന്നിരിക്കുകയാണ്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ
'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി