Latest Videos

മമ്മൂട്ടി വീണ്ടും തമിഴിലേക്ക്

By Web DeskFirst Published Jul 11, 2016, 6:47 AM IST
Highlights

മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തില്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്.  നിരവധി പുരസ്‌കാരങ്ങള്‍ നേടിയ തെന്‍മേര്‍ക്ക് പരുവക്കാറ്റ്, ഇടംപൊരുള്‍ യേവല്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സീനു രാമസ്വാമിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്നാണ് വാര്‍ത്ത.

മമ്മൂട്ടിയോട് തിരക്കഥ പറഞ്ഞുവെന്ന് സീനു രാമസ്വാമി അറിയിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായിട്ടില്ല. മമ്മൂട്ടി തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. റാമിന്റെ പേരന്‍പ് ആണ് മമ്മൂട്ടി അഭിനയിക്കുന്ന മറ്റൊരു തമിഴ് ചിത്രം.

click me!