ഇതാ യുദ്ധമുഖത്തെ ഝാന്‍സി റാണി; കങ്കണയുടെ 'മണികര്‍ണിക'

By Web TeamFirst Published Aug 15, 2018, 10:37 AM IST
Highlights

അടുത്ത വര്‍ഷം ജനുവരി 25ന് തീയേറ്ററുകളില്‍

കങ്കണ റണൗത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കള്‍. യുദ്ധമുഖത്തെ റാണിയുടെ കുതിരപ്പുറത്തുള്ള കുതിപ്പാണ് പോസ്റ്ററില്‍. മകനെ പിന്നില്‍ വച്ച് കെട്ടിയിരിക്കുകയാണ് ലക്ഷ്മി ഭായ്. കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവാന്‍ സാധ്യതയുള്ള റാണി ലക്ഷ്മി ഭായിയെ അധികരിച്ചുള്ള ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് തീയേറ്ററുകളിലെത്തും.

'ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാന്‍സിയുടെ റാണി- മണികര്‍ണിക' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് ട്വിറ്ററില്‍ കുറിച്ചു.

 

Every country has a hero,
Every legend has a legacy,
The symbol of Indian Women,
The hero of our
The warrior, the Queen of Jhansi - ., 2019. pic.twitter.com/UFtYwRo6id

— Zee Studios (@ZeeStudios_)

ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം കമാല്‍ ജെയിന്‍, നിഷാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

click me!