
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പെൺപോരാളി ഝാൻസി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികർണികയുടെ ട്രെയിലർ പുറത്തിറങ്ങി. മണികർണിക, ദ് ക്വീൻ ഓഫ് ഝാൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിരവധി വിവാദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോയത്. സർവ്വ ബ്രാഹ്മണ മഹാസഭയുടെ ഭീഷണി നേരിട്ട ചിത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനി അംഗവുമായുള്ള ഝാൻസി റാണിയുടെ പ്രണയ രംഗങ്ങളായിരുന്നു ബ്രാഹ്മണ സഭ വിവാദമാക്കി മാറ്റിയത്.
കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗർലാമുടിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂൺ ജോഷി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 2019 ജനുവരി 15 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam