
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി ഇറങ്ങി' എന്ന ഗാനം സോഷ്യല്‍ മീഡയയില്‍ തരംഗമാകുകയാണ്. 40വർഷം മുമ്പെഴുതിയ ഗാനം മെഗാഹിറ്റായി മാറിയ സന്തോഷത്തിലാണ് പി.എം.എ.ജബ്ബാറെന്ന ജബ്ബാർ ഉസ്താത്. മാണിക്യമലരെന്ന പാട്ട് കേരളക്കര ഏറ്റെടുത്തപ്പോള്‍ റിയാദില്‍ പരലചരക്ക് കടയില്‍ ജോലിതിരക്കിലാണിദ്ദേഹം.
റിയാദിലെ പലചരക്കുകടയില്‍ തിരക്കില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും ജബ്ബാറിന്‍റെ മനസ്സ് സന്തോഷം കൊണ്ട് പിടയുകയാണ്. 40വര്‍ഷം മുമ്പ് താനെഴുതിയ മാണിക്യ മലരേയെന്ന ഗാനം മലയാളികള്‍ ഏറ്റുപാടുമെന്ന് കൊടുങ്ങല്ലൂരുകാരനായ ഈ പ്രവാസി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമാണ്.
1978ല്‍ ഇരുപതാം വയസ്സിലാണ് ജബ്ബാര്‍ ഈ പാട്ട് എഴുതിയത്. അന്ന് ഇതുപോലെ ഹിറ്റായിരുന്നെങ്കില്‍ ആഗ്രഹം പോലെ ഒരു പക്ഷെ ഗാനരചയിതാവായി മാറാന്‍ കഴിയുമായിരുന്നുവെന്ന് വിഷമത്തോടെ അദ്ദേഹം ഓര്‍ക്കുന്നു. അഞ്ഞൂറിലധികം പാട്ടുകൾ രചിട്ടുണ്ടെങ്കിലും മാണിക്യ മലരോളം ഹിറ്റായ പാട്ട് വേറെയില്ലെന്ന് ജബാര്‍ പറയുന്നു
മുപ്പതിയഞ്ചുവര്‍ഷമായി സൗദിയില്‍ പ്രാവിസുയാണ് ജബ്ബാര്‍. സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഗാനത്തിൻറെ രചയിതാവിനെ തേടിഇദ്ദേഹം ജോലി ചെയ്യുന്ന പലചരക്ക് കടയിൽ നിരവധി പേരാണ് എത്തുന്നത്. റിയാദിലെ ചില സാംസ്കാരിക പ്രവർത്തകർ സ്വീകരണംനൽകിയപ്പോൾ രണ്ട് നോട്ടുമാലയായി 1000 റിയാൽ ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫല തുക.
ഏവര്‍ക്കും പ്രിയപ്പെട്ട പഴയ മാപ്പിളപാട്ട് 'മാണിക്യ മലരായ പൂവിയുടെ' ഷാന്‍ റഹ്മാന്‍ വേര്‍ഷനാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനത്തിന്‍റെ വരികള്‍ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നക്കാരനായ പി.എം.എ ജബ്ബാറിന്‍റെതാണ്. തലശ്ശേരി കെ.റഫീക്കാണ് പാട്ടിന്‍റെ സംഗീതം. 1979ൽ ആകാശവാണിയിലും മറ്റ് ഗാനമേളകളിലും റഫീക്ക് തന്നെ ഈ പാട്ട് പാടിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ