പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ലല്ലോ? മഞ്ജുവാര്യര്‍

By Web DeskFirst Published Sep 14, 2017, 11:50 AM IST
Highlights

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സറ്റാറായ മഞ്ജുവാര്യര്‍. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ എത്തിയതോടെ ഒട്ടേറെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മഞ്ജുവാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു. 

ചിലതൊക്കെ കാണാറുണ്ട് കോടീശ്വരനുമായി വിവാഹം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, ചില സിനിമകളില്‍ നിന്നു പിന്‍മാറിയെന്നൊക്കെ. ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താല്‍ മതി. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണ്.

 ഇതിന്റെയൊക്കെ സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ട് ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാ പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ ചിരിയോടെ തള്ളിക്കളയുക. പോസറ്റീവായി ഇരിക്കുകയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

 അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ടോ ഫേസ്ബുക്ക് പേജ് വഴിയോ പറയും. അതാണെന്റെ പതിവ്, നിങ്ങളുമായി നേരിട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതാണ് എനിക്ക് ഇഷ്ടമെന്നും മഞ്ജുവാര്യര്‍ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 

click me!