
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്‍റെ ഓഡിയോ റിലീസ് ചെയ്തു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നി ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. മാത്യൂസ് മാഞ്ഞൂരാന്‍ എന്ന റിട്ടയേഡ് പോലീസ് ഓഫീസറായി മോഹന്‍ലാലെത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക.
ചിത്രത്തിന്‍റെ ടീസറില്‍ 'ഓരോ നായകനിലും ഓരോ വില്ലനുണ്ട് ഓരോ വില്ലവനിലും ഓരോ നായകനുണ്ട'. എന്ന പഞ്ച് ഡയലോഗ് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇതുവരെ താന്‍ അഭിനയിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് വില്ലന്‍ സിനിമയിലേതെന്ന് മോഹന്‍ലാല്‍ ഓഡിയോ റിലീസ് ചടങ്ങില്‍ പറഞ്ഞു.
നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. സുഷിന്‍ ശ്യാം നല്‍കിയ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ചിരുന്നു. റോക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിച്ച ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ