'ലാലേട്ടന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം'; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു വാര്യര്‍

Published : Jan 26, 2019, 12:00 PM ISTUpdated : Jan 26, 2019, 12:26 PM IST
'ലാലേട്ടന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം'; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു വാര്യര്‍

Synopsis

നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്‍റെ കാവ്യനീതിയാണെന്നും നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരമാണെന്നും മഞ്ജു കുറിച്ചു.

കൊച്ചി: രാജ്യം പദ്മഭൂഷണ്‍ നൽകി ആദരിച്ച മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആശംസയറിയിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. പദ്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിനെ കൂടാതെ പദ്മഭൂഷൺ ലഭിച്ച നമ്പി നാരായണനെയും പദ്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞൻ കെ ജി ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ് എന്നിവരെയും മഞ്ജു അഭിനന്ദിച്ചു. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്‍റെ കാവ്യനീതിയാണെന്നും നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരമാണെന്നും മഞ്ജു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

പദ്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ നമ്പി നാരായണനും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നൽകുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു - വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ ജി ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ് എന്നിവർക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പദ്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍