ആമിക്ക് ലഭിക്കുന്ന ആരോഗ്യകരമായ വിമര്‍ശനങ്ങളെ ബഹുമാനിക്കുന്നു: മഞ്ജുവാര്യര്‍

Web Desk |  
Published : Feb 17, 2018, 12:26 PM ISTUpdated : Oct 05, 2018, 02:05 AM IST
ആമിക്ക് ലഭിക്കുന്ന ആരോഗ്യകരമായ വിമര്‍ശനങ്ങളെ ബഹുമാനിക്കുന്നു: മഞ്ജുവാര്യര്‍

Synopsis

വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം ആമി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. അതേസമയം ചിത്രത്തെ വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് മഞ്ജുവാര്യര്‍ രംഗത്ത് എത്തി. ആമിക്ക് ലഭിക്കുന്ന ഓരോ വാക്കിനും ഒരുപാട് നന്ദിയുണ്ടെന്നും ആരോഗ്യകരമായ വിമര്‍ശനങ്ങളെ ബഹുമാനിക്കുന്നുവെന്നും മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. 

 മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആമിയ്ക്ക് ലഭിക്കുന്ന ഓരോ നല്ല വാക്കിനും ഒരുപാട് നന്ദി. ആരോഗ്യകരമായ വിമർശനങ്ങളെ ബഹുമാനിക്കുന്നു. സ്നേഹത്തോടെ നന്ദിയോടെ ഓർക്കുന്നു, ആമിയെ എന്നിൽ വിശ്വസിച്ചേല്പിച്ച കമൽ സർ, റാഫേൽ സർ, മധു നീലകണ്ഠൻ, ഈ സിനിമയിൽ എന്നോടൊപ്പം അഭിനയിച്ച ടോവിനോ,മുരളി,അനൂപ് തുടങ്ങിയ അതുല്യപ്രതിഭകൾ, ഒപ്പം ഈ സിനിമയ്ക്കായി അരങ്ങിലും അണിയറയിലും അക്ഷീണം പ്രവർത്തിച്ച ഓരോരുത്തരെയും. എല്ലാത്തിനുമുപരി, ഭാവനയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ എവിടെയോ പൂത്തുനിന്ന ആ നീർമാതളത്തിന്റെ മാന്ത്രിക ഗന്ധം ഏറ്റവും അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ച മാധവിക്കുട്ടിയുടെ കുടുംബത്തിനും മനസ്സ് നിറഞ്ഞ നന്ദി. വലിയ ശക്തിയുണ്ട് ഈ മകന്റെ വാക്കുകൾക്ക്... നന്ദി ജയസൂര്യ!

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
28 അല്ല, ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി