
ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഇപ്പോഴും മോഹന്‍ലാലിന്റെ മുന്നില്‍ നില്‍ക്കാറുള്ളൂവെന്ന് മഞ്ജു വാര്യര്‍. ഗൃഹലക്ഷ്‍മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പറഞ്ഞത്.
ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ് എല്ലാവരോടും.
കാണാന്‍ പറ്റില്ല ലാലേട്ടന്‍ അഭിനയിക്കുന്നത്. പക്ഷേ, സ്‌ക്രീനില്‍ കാണാം ആ മാജിക്. ആറാം തമ്പുരാനില്‍ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്ക്യാണ്. ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ, മുന്നില്‍ നിന്നപ്പോ ഒന്നുമില്ല. ഒരു അഭിനയവുമില്ല. എനിക്ക് ടെന്‍ഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി? പക്ഷേ, ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്. ഞാന്‍ അന്തം വിട്ടു. എന്റെ മുന്നില്‍ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ, പറഞ്ഞില്ലേ, അതാണ് ആ മാജിക്- മഞ്ജു വാര്യര്‍ പറയുന്നു.
Courtesy Grihalakshmi
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ