ഒടിയനായി മോഹന്‍ലാല്‍, പ്രഭയായി മഞ്ജു വാര്യര്‍!

By Web DeskFirst Published Feb 19, 2018, 2:49 PM IST
Highlights

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യര്‍ എന്തു കഥാപാത്രമായി എത്തും എന്നതില്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ഭാരം കുറച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഒടിയന്റെ ചെറുപ്പം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

 

click me!