മാസിനു വേണ്ടി മാത്രം മാസ്റ്റര്‍പീസ്!- റിവ്യു

By C V SiniyaFirst Published Dec 21, 2017, 5:07 PM IST
Highlights

രാജാധിരാജയ്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്‍ത ചിത്രമാണ് മാസ്റ്റര്‍പീസ്.  ഒരു നല്ല സിനിമാ പ്രേമിയെ സംബന്ധിച്ചിടത്തോളം ഒരു ശരാശരി ചിത്രമായി മാത്രമേ മാസ്റ്റര്‍പീസിനെ കാണാനാവൂ.. ക്യാംപസിലെ റോയല്‍ വാര്യേഴ്‌സ്, റിയല്‍ ഫൈറ്റേഴ്‌സ എന്നീ രണ്ടു ഗ്യാങ്ങുകള്‍ക്കിടയിലൂടെ ഉണ്ടാകുന്ന ഉരസലുകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. പിന്നീട് ഒരു വിദ്യാര്‍ത്ഥിയുടെ കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യയും സിനിമയെ വഴി തിരിച്ചു വിടുന്നു. വിരല്‍ത്തുമ്പത്ത് നില്‍ക്കുന്ന കുറ്റവാളിയും കേസന്വേഷണവുമായി കഥ മുന്നേറുമ്പോള്‍ സിനിമ തുടങ്ങി ഒരു മണിക്കൂറും 12 മിനുറ്റുകള്‍ക്കും ശേഷമാണ് മമ്മൂട്ടിയുടെ മാസ് എന്‍ട്രി.

എഡിന്‍ ലിവിങ്സ്റ്റണ്‍ എന്ന  ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടിയുടെ വരവ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ മാതൃകാ അധ്യാപകനായിരുന്നുവെങ്കില്‍ മാസ്റ്റര്‍പീസില്‍ ക്രിമിനല്‍ കേസുള്ള ഗുണ്ടാ പ്രൊഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. അഭിനയത്തിലും ആക്ഷനിലും മികച്ച പ്രകടനത്തോടെയാണ് മമ്മൂട്ടി സിനിമയില്‍ എത്തുന്നത്.

ക്യാംപസിനുള്ളിലെ കുറ്റവാളിലെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം എഡി ക്യാംപസില്‍ എത്തുന്നതോടെ എല്ലാം മാറിമറിയുന്നു. ആദ്യ പകുതിയില്‍ നിറഞ്ഞ സസ്‌പെന്‍ഡസാണ് പ്രേക്ഷകര്‍ക്ക് സിനിമ നല്‍കുന്നത്. ക്യാംപസിന്റെ കഥയാണെങ്കിലും അടിയും ബഹളുമല്ലാതെ ക്യാംപസിന്റെ മനോഹാരിതയൊന്നും സംവിധായകന് നല്‍കാന്‍ സാധിച്ചിട്ടില്ല.

പ്രേക്ഷകന് ആരെ വേണമെങ്കിലും സംശയിക്കാവുന്ന വിധത്തിലാണ് ഉദയ്‍കൃഷ്‍ണ ആദ്യപകുതിയിലെ തിരക്കഥ ഒരുക്കിത്. പഴയ സിനിമകളോട് പലപ്പോഴും സാമ്യം തോന്നിപ്പിക്കുന്ന വിധമാണ് സിനിമ മുന്നേറിയത് എന്ന് പറയേണ്ടി വരും.  എന്നാല്‍ സിനിമ പ്രേക്ഷകനെ അത്ര ബോറടിപ്പിക്കുന്നില്ല.  കേസന്വേഷണത്തില്‍ ചില സിനിമാപ്രവര്‍ത്തകരെ കരുവാക്കുന്ന മാധ്യമങ്ങളെ തമാശരൂപേണ് തിരക്കഥാകൃത്ത് അവതിരിപ്പിക്കുന്നുണ്ട്.

ചില വേദികളില്‍ മമ്മൂട്ടി ചിത്രത്തിന് നേരെ ഉണ്ടായ വിവാദങ്ങള്‍ക്ക് തക്കസമയത്തുള്ള മറുപടി മമ്മൂട്ടിയുടെ കഥാപാത്രം നല്‍കുന്നുണ്ട്. ഇത് ഉദയ് കൃഷ്‍ണയുടെ മിടുക്കായി തന്നെ കാണേണ്ടതാണ്. സിനിമയില്‍ ഉണ്ണികൃഷ്‍ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുല്‍ സുരേഷ് മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. ഐപിഎസ് ഓഫീസറായി എത്തിയ ഉണ്ണിമുകുന്ദനും  മികച്ച രീതിയില്‍ അവരവുരുടെ കാഥാപാത്രത്തെ അവതരിപ്പിച്ചു.

ചിത്രത്തില്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ഡയലോഗുകള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.  ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൂടിപ്പോയില്ലേ എന്ന് പ്രേക്ഷകന് തോന്നിപ്പിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമ ആവേറേജ് എന്ന് പറയാം.  ചിത്രത്തിന് ക്യാമറ ഒരുക്കിയ വിനോദ് ഇല്ലംപള്ളിയുടെ കളര്‍ഫുള്ളായ ഫ്രെയിമുകള്‍ പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ടെങ്കിലും പശ്ചാത്തല സംഗീതത്തില്‍ പാളിച്ച പറ്റിയോയെന്നും ഇടയ്‍ക്ക് പ്രേക്ഷകന് തോന്നുണ്ട്. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കസബയ്‍ക്ക് ശേഷം, മമ്മൂട്ടിയൊടൊപ്പം പൊലീസ് ഓഫീസറായി പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന ഭവാനി ദുര്‍ഗയായാണ് വരലക്ഷ്‍മി ശരത്കുമാര്‍ വേഷമിട്ടിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. മഖ്ബുല്‍ സല്‍മാന്‍, പാഷാണം ഷാജി, കലാഭവന്‍ ഷാജോണ്‍, ബിജുകുട്ടന്‍, കൈലാഷ്, നന്ദു, മുകേഷ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
ക്യാംപസ് ചിത്രമാണ് എന്ന രീതിയില്‍  ചിത്രത്തെ സമീപിീക്കരുത്. അത്തരക്കാര്‍ സിനിമ നിരാശ നല്‍കും. ശരാശരി എന്ന രീതിയില്‍ സിനിമയ്‍ക്ക് ടിക്കറ്റ് എടുക്കാം.

 

 

click me!