ഉണ്ണിമുകുന്ദന്‍റെ സിനിമ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റം

Published : Dec 22, 2017, 06:12 PM ISTUpdated : Oct 04, 2018, 05:33 PM IST
ഉണ്ണിമുകുന്ദന്‍റെ സിനിമ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റം

Synopsis

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിന്‍റെ സെറ്റിൽ മാധ്യമപ്രവർത്തകരെ ഒരു സംഘം കൈയേറ്റം ചെയ്തു. ഉണ്ണി മുകുന്ദൻ നായകനായ ചാണക്യതന്ത്രം എന്ന സിനിമയുടെ സെറ്റിലാണ് സംഭവമുണ്ടായത്. മട്ടാഞ്ചേരിക്ക് സമീപം കരുവേലിപ്പടിയിലെ സിനിമാ ചിത്രീകരണ സെറ്റിലാണ് സംഭവം അരങ്ങേറിയത്.

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രത്തിന്‍റെ വിജയാഘോഷം ഇന്ന് ഉണ്ണിമുകുന്ദന്‍റെ സെറ്റിൽ നടന്നിരുന്നു. ആഘോഷങ്ങൾക്ക് മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ടായിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ഉണ്ണിമുകുന്ദനുമായി ബന്ധപ്പെട്ട് അടുത്തിടെ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട ചോദ്യം വാർത്താചാനലുകാർ ചോദിച്ചതോടെയാണ് കൈയേറ്റമുണ്ടായത്. 

സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഉൾപ്പടെയുള്ള സെറ്റിലെ അംഗങ്ങൾ മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ചാനൽ കാമറാമാൻ ചിത്രീകരിച്ച ദൃശ്യങ്ങൾ ബലംപ്രയോഗിച്ച് മായ്ച്ചുകളയുകയും ചെയ്തു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ