ദിലീപിനും കാവ്യയ്ക്കുമൊപ്പം അനുജത്തിയുടെ നൂലുകെട്ടിന് സാരിയില്‍ മിന്നി തിളങ്ങി മീനാക്ഷി

Published : Nov 24, 2018, 08:27 PM IST
ദിലീപിനും കാവ്യയ്ക്കുമൊപ്പം അനുജത്തിയുടെ നൂലുകെട്ടിന് സാരിയില്‍ മിന്നി തിളങ്ങി മീനാക്ഷി

Synopsis

ആദ്യം പുറത്തുവന്ന ചിത്രങ്ങളിലൊന്നും മീനാക്ഷി ഉണ്ടായിരുന്നില്ല. ചടങ്ങിനിടെ കസവ് സാരിയില്‍ മിന്നിത്തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രം കാവ്യയുടെ മേക്കപ്പ്മാന്‍ ഉണ്ണിയാണ് പുറത്തുവിട്ടത്

താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ദിലീപ്-മഞ്ജു വാര്യര്‍ ജോഡിയുടെ മകളായ മീനാക്ഷിയാകട്ടെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഡബ്സ്മാഷും ഡാന്‍സും പാട്ടുമൊക്കെയായി ഏവരുടെയും മനം കവരാറുണ്ട് മീനാക്ഷി.

ഇപ്പോഴിതാ ദിലീപ്-കാവ്യ ജോഡിക്കൊപ്പം അനുജത്തിയുടെ നൂലുകെട്ടിനിടയില്‍ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലൊന്നും മീനാക്ഷി ഉണ്ടായിരുന്നില്ല. ചടങ്ങിനിടെ കസവ് സാരിയില്‍ മിന്നിത്തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രം കാവ്യയുടെ മേക്കപ്പ്മാന്‍ ഉണ്ണിയാണ് പുറത്തുവിട്ടത്.

വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് 'മഹാലക്ഷ്മി' എന്നാണ് ദിലീപും കാവ്യയും പേര് നല്‍കിയത്. കഴിഞ്ഞ ഒകേ്ടാബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി