തെലുങ്ക് മെര്‍സലില്‍ ജി.എസ്.ടിയില്ല, സീനുകള്‍ വെട്ടിയുമില്ല

Published : Nov 10, 2017, 11:26 PM ISTUpdated : Oct 04, 2018, 11:44 PM IST
തെലുങ്ക് മെര്‍സലില്‍ ജി.എസ്.ടിയില്ല, സീനുകള്‍ വെട്ടിയുമില്ല

Synopsis

മെര്‍സല്‍ എന്ന വിജയ് ചിത്രത്തിനെതിരായ ബി.ജെ.പിയുടെ പ്രതിരോധം ഫലം കണ്ടു. തെലുങ്കില്‍ റിലീസ് ചെയ്ത മെര്‍സലില്‍ ജി.എസ്.ടിയെ കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുമുള്ള പരാമര്‍ശമില്ല.  എന്നാല്‍ ഈ സീനുകള്‍ വെട്ടിമാറ്റിയിട്ടില്ല. പകരം സംഭാഷണങ്ങള്‍ നിശബ്ദമാക്കിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

അദിരിന്ധി എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. ജി.എസ്.ടി. നോട്ട് നിരോധനം തുടങ്ങിയ വാക്കുകളാണ് നിശബ്ദമാക്കിയിരിക്കുന്നത് ചെയ്തികരിക്കുന്നത്. നേരത്തെ സിങ്കപ്പൂരിലെ ജി.എസ്.ടിയും ഇന്ത്യയിലെ ജി.എസ്.ടിയും തമ്മില്‍ താരതമ്യം ചെയ്യുന്ന രംഗമായിരുന്നു ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ തമിഴില്‍ സിനിമ സൂപ്പര്‍ ഹിറ്റായി. 

ജി.എസ്.ടി സംബന്ധിച്ച സംഭാഷണത്തിന്റെ പേരിലാണ് ചിത്രം തുടക്കം മുതല്‍ മെര്‍സല്‍ വിവാദത്തിലായത്. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും വിവാദമായി. കേന്ദ്രസര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കണമെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജനാണ് ആദ്യം ആവശ്യപ്പെട്ടത്.  തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ തന്നെ രംഗത്തെത്തി. വിജയ് യെ ജോസഫ് വിജയ് എന്നായിരുന്നു രാജയുടെ വിശേഷണം.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന കേസ്; സംവിധായകൻ ഷംസുദീന് ജാമ്യം, അറസ്റ്റിനെതിരെ കോടതി
തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: ആദ്യ ചിത്രം 'വലയം'