'53 കോടി സ്വത്തുള്ള ജാന്‍മണിയെ,അത് കണ്ട് കെട്ടിയതാണ്': ആ കമന്‍റിനോട് പ്രതികരിച്ച് അഭിഷേകും ജാന്‍മണിയും

Published : May 14, 2025, 04:52 PM ISTUpdated : May 14, 2025, 05:50 PM IST
'53 കോടി സ്വത്തുള്ള ജാന്‍മണിയെ,അത് കണ്ട് കെട്ടിയതാണ്': ആ കമന്‍റിനോട് പ്രതികരിച്ച് അഭിഷേകും ജാന്‍മണിയും

Synopsis

ബിഗ്ബോസ് താരങ്ങളായ അഭിഷേക് ജയദീപും ജാൻമണി ദാസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇരുവരും. 

കൊച്ചി:  ബിഗ്ബോസിൽ സീസൺ 6 ൽ ശ്രദ്ധിക്കപ്പെട്ട മൽസരാർത്ഥികളായിരുന്നു അഭിഷേക് ജയദീപും ജാൻമണി ദാസും. ഹൗസിനുള്ളിൽ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷം ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഇതിനിടെ, അഭിഷേകും ജാൻമണിയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ഇവർ ഒരുമിച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ടിനു ശേഷം അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്‍തു. എന്നാൽ ഇത്തരം വാർത്തകളെല്ലാം ഇവർ നിഷേധിച്ചിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

53 കോടിയുടെ ഉടമയാണ് ജാൻമണിയെന്നും ആ പണം കണ്ടിട്ട് താൻ ജാൻമണിയെ വിവാഹം കഴിച്ചെന്നുമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അഭിഷേക് അഭിമുഖത്തിൽ പറഞ്ഞു. ജാൻമണിയുടെ പണം കണ്ടിട്ട് താൻ ഒപ്പം കൂടിയാതാണെന്ന തരത്തിലുള്ള കമന്റുകൾ കേൾക്കാറുണ്ടെന്ന് മുൻപും അഭിഷേക് പറഞ്ഞിട്ടുണ്ട്. താൻ എന്തെങ്കിലും പറഞ്ഞാലോ പോസ്റ്റ് ഇട്ടാലോ കൊച്ചുപ്രേമനെ കല്യാണം കഴിച്ചയാളല്ലേ നീ എന്നാണ് ഭൂരിഭാഗം കമന്റുകളെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

'എന്റെ കെട്ടിയോൻ' എന്നാണ് അഭിഷേകിനെ കണ്ടപ്പോൾ ജാൻമണി ദാസ് തമാശയായി പറഞ്ഞത്. തന്റെ അച്ഛന്റെ കുടുംബത്തിൽ പലരും സിനിമാ ഫീൽഡിലുണ്ടെന്നും കേരളത്തിൽ വന്നതിനു ശേഷമാണ് ബോളിവുഡിൽ അവസരം ലഭിച്ചതെന്നും ജാൻമണി ദാസ് പറഞ്ഞു.

ജാൻമണിയോട് പ്രണയമല്ലെന്നും പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ അവരെ ഒരുപാട് ഇഷ്ടമാണെന്നും അഭിഷേക് മുൻപും വ്യക്തമാക്കിയിരുന്നു. ''ജാൻമണി എന്നേക്കാൾ മൂത്തതാണ്, ഒരു ട്രാൻസ്പേഴ്‍സാണ്. ഞങ്ങൾ തമ്മിൽ ആ രീതിയിലുള്ള അട്രാക്ഷൻ ഇല്ല.പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. ജാൻമണി നല്ല തമാശകൾ പറയും. ജാൻമണിയുടെ അടുത്തു പോയാൽ തിരിച്ചു വരുന്നതു വരെ ഞാൻ ചിരിയായിരിക്കും. മൊത്തത്തിൽ ഒരു ഫണ്ണി ക്യാരക്ടറാണ്. അതുകൊണ്ടു തന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. മീഡിയക്ക് രണ്ടു പേർ ഒന്നിച്ച് നടക്കുന്നതു കണ്ടാൽ എങ്ങനെയെങ്കിലും ഒരു കോമ്പോ ഉണ്ടാക്കണം. ആ വാർത്തകൾ വിശ്വസിക്കുന്ന ആളുകളുമുണ്ട്'', എന്നും അഭിഷേക് പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത