രേണു സുധിയുടെ വഴിയെ കിച്ചുവും: കൊല്ലം സുധിയുടെ മകന്‍റെ പുതിയ തുടക്കത്തിന് കയ്യടിച്ച് പ്രേക്ഷകര്‍

Published : May 13, 2025, 12:31 PM ISTUpdated : May 13, 2025, 01:06 PM IST
രേണു സുധിയുടെ വഴിയെ കിച്ചുവും: കൊല്ലം സുധിയുടെ മകന്‍റെ പുതിയ തുടക്കത്തിന് കയ്യടിച്ച് പ്രേക്ഷകര്‍

Synopsis

കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് യൂട്യൂബ് ചാനൽ ആരംഭിച്ചു. അച്ഛന്റെ മരണശേഷം ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനാണ് തീരുമാനം.

കൊച്ചി: യൂട്യൂബിൽ സജീവമായി അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽ ദാസ്. കിച്ചു ആർ ഡി എന്നാണ് രാഹുലിന്റെ യൂട്യൂബ് ചാനലിന്റെ പേര്. കൊല്ലം സുധിയുടെ ഭാര്യ രേണുവും കഴിഞ്ഞ ദിവസം വ്ളോഗിങ്ങ് ആരംഭിച്ചിരുന്നു. രേണു സുധി എന്നു തന്നെയാണ് ചാനലിന്റെ പേര്.

അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പലരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു.

"പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്. ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ.. എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ?", എന്നാണ് രാഹുൽ കുറിച്ചത്.

സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പമുള്ള വീഡിയോകളും ഇളയ സഹോദരൻ റിതുവിനെ സർപ്രൈസായി കാണാൻ പോകുന്ന വീഡിയോയും ജിം വ്ളോഗുമൊക്കെയാണ് രാഹുൽ ദാസ് ഇതുവരെ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.

സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രാഹുൽ സുധിയുടെ കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ വീട്ടിൽ രേണുവും മകൻ റിതുലുമാണ് താമസിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ