'തള്ളമാരൊക്കെ ഇപ്പോ കോളേജിൽ ആണോ'ന്ന് കമന്റ്, മറുപടി 4-ാം റാങ്ക്; ഭാര്യയുടെ നേട്ടത്തിൽ അഭിമാനത്തോടെ നിരഞ്ജൻ

Published : Aug 07, 2025, 07:39 AM IST
Niranjan nair

Synopsis

എം.ജി യൂണിവേഴ്സിറ്റിയിൽ നാലാം റാങ്കോടെ ഗോപിക പഠനം പൂർത്തിയാക്കി.

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് നിരഞ്ജൻ നായർ. 'മൂന്നുമണി' എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് 'പൂക്കാലം വരവായി' എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിരഞ്ജൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഭാര്യ ഗോപികയുടെ നേട്ടം പങ്കുവെച്ച് താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. എം.ജി യൂണിവേഴ്സിറ്റിയിൽ നാലാം റാങ്കോടെ ഗോപിക പഠനം പൂർത്തിയാക്കിയ വിശേഷമാണ് നിരഞ്ജൻ പങ്കുവെച്ചിരിക്കുന്നത്.

''ചില വിജയങ്ങൾ..അത് രേഖപ്പെടുത്തേണ്ടവയാണ്. അതിന്റെ പുറകിൽ കഷ്ടപ്പാടിന്റെ മഷി പുരണ്ടിട്ടുണ്ടെങ്കിൽ അതിനു മാധുര്യം കൂടും. തളർന്നു പോയ, പിന്തിരിഞ്ഞു പോകാമായിരുന്ന ഒരുപാട് അവസരങ്ങളിൽ, തോറ്റു പോകാതെ..പതറിപോകാതെ പിടിച്ചു നിന്ന് പോരാടി നേടിയെടുത്തത് എം.ജി യൂണിവേഴ്സിറ്റിയുടെ 4-മത് റാങ്ക്. ഇനി മുതൽ consultant psycologist. അഭിമാനം. ഒരിക്കൽ കോളേജ് യൂണിഫോമിൽ വരുന്ന വീഡിയോക്ക് താഴെ ചില കമന്റുകൾ വന്നിരുന്നു. തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന്... ഇന്ന് ഈ അഭിമാന നിമിഷം അവർക്കുള്ള മറുപടിയായി കരുതുന്നു'', എന്ന് നിരഞ്ജൻ കുറിച്ചു.

''ആരോടും ദേഷ്യവും പരിഭവവും ഇല്ല. പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസമല്ല എന്നത് ഇപ്പോ അനുഭവത്തിൽ വന്നത് കൊണ്ട് പറഞ്ഞതാണ്. പഠിക്കാൻ ആഗ്രഹം ഉള്ള സ്ത്രീകൾ പഠിക്കട്ടെ. ചിറകുകൾ തൂവലുകൾ കൂട്ടിവച്ച ഇടമല്ല പകരം പറക്കുവാൻ ഉള്ളവയാണ്. പറക്കട്ടെ.. അവസരങ്ങൾ നിറഞ്ഞ ആകാശം മുട്ടെ ചിറകുകൾ വിടർത്തി പറക്കട്ടെ..അവർക്കും കൂടി അവകാശപ്പെട്ടതാണ് നമ്മൾ അനുഭവിക്കുന്നതെല്ലാം. ദൈവത്തിനോടും, അവസാനം വരെ കൂടെ നിന്നവരോടും അങ്ങനെ നിന്നു എന്ന് തോന്നിപ്പിച്ചവരോടും. എല്ലാവരോടും നന്ദി പറയുന്നു'', എന്നും നിരഞ്ജൻ കൂട്ടിച്ചേർത്തു. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന്റെ ഭാ​ര്യയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്. ഭാര്യയ്ക്ക് ഒപ്പം നിന്ന് അവരെ വിജയിപ്പിച്ച നിരഞ്ജനവും പ്രശംസാ പ്രവാഹം ആണ്.

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്