ഇത് ഞാൻ തന്നെ; ഒടുവില്‍ സ്കിൻ സീക്രട്ട് പറഞ്ഞ് അമൃത നായർ, പ്രശംസയ്ക്ക് ഒപ്പം വിമർശനങ്ങളും

Published : Mar 12, 2025, 08:48 PM ISTUpdated : Mar 12, 2025, 09:05 PM IST
ഇത് ഞാൻ തന്നെ; ഒടുവില്‍ സ്കിൻ സീക്രട്ട് പറഞ്ഞ് അമൃത നായർ, പ്രശംസയ്ക്ക് ഒപ്പം വിമർശനങ്ങളും

Synopsis

പ്രമോഷൻ വീഡിയോ ആണെന്നാണ് വിമർശന കമന്റ് ചെയ്യുന്നവർ പറയുന്നത്. 

കാലങ്ങളായി മലയാള ടെലിവിഷൻ മേഘലയിൽ സജീവമായി നിൽക്കുന്ന താരമാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ കരിയർ ബ്രേക്ക് ലഭിച്ച അമൃത, വിവിധ ടെലിവിഷൻ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വ്ലോ​ഗിലും സജീവമായ അമൃത തന്റെ ചെറിയ വലിയ കാര്യങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്കിൻ സീക്രട്ടിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെ ഇത്രയും മാറി എന്ന് നിരവധി പേർ ചോദിക്കുന്നുണ്ടെന്ന് അമൃത നായർ പറയുന്നു. പലരും ഗ്ലൂട്ടാത്തയോണിനെ കുറിച്ചാണ് ചോദിക്കുന്നതെന്നും എല്ലാവർക്കുമുള്ളൊരു മറുപടിയാണിതെന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

അക്രമങ്ങൾ അല്ല; കനാല്‍, ക്രീം ബണ്ണ്, പരിപ്പുവട ഇതൊക്കെയാണ് ഞങ്ങളുടെ ലോകം; 'കനാൽ ബോയ്സ്' പറയുന്നു

"എട്ട്, ഒൻപത് വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോസ് ആണ് നിങ്ങൾ പലയിടത്തും കണ്ടിട്ടുള്ളത്. അന്നൊന്നും സ്കിൻ കെയർ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഫിനാൻഷ്യൽ ബാക്​ഗ്രൗണ്ടില്ലായിരുന്നു. അതേപറ്റി പറഞ്ഞ് തരാനും ആരുമില്ല. ഇന്റസ്ട്രിയിൽ വന്നതിന് ശേഷമാണ് ഗ്ലൂട്ടാത്തയോണിനെ കുറിച്ചൊക്കെ അറിയുന്നത്. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ റിസല്‍ട്ടുണ്ടാവും. നല്ല മാറ്റം വരും. ഫെയ്‌സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റും നല്ലതാണ്. ഗ്ലൂട്ടാത്തയോൺ എട്ട്, ഒൻപ് മാസമായി ഞാൻ ഉപയോ​ഗിക്കുന്നുണ്ട്. അമ്മയും ഇത് കഴിക്കുന്നുണ്ട്. കള്ളത്തരം പറഞ്ഞ് എനിക്ക് നിങ്ങളെ പറ്റിക്കേണ്ട ആവശ്യമില്ല. എനിക്ക് വന്ന മാറ്റമാണ് പറയുന്നത്. അത് കഴിച്ചാൽ പത്ത്, ഇരുപത് ദിവസം കൊണ്ട് ഒരുമാറ്റവും വരില്ല. മൂന്ന് മാസമെങ്കിലും ഉപയോ​ഗിച്ചിട്ടെ കാര്യമുള്ളൂ. എന്റെ മുഖത്ത് മുഖക്കൂരുവിന്റെ നല്ല പാടുണ്ടായിരുന്നു. ഒരുപരിധിയുടെ അപ്പുറം വരെ മാറ്റി തന്നത് ഇതാണ്", എന്നാണ് അമൃത പറയുന്നത്. വീഡിയോയ്ക്ക് താഴെ പിന്തുണച്ചും വിമർശന കമന്റുകളും വരുന്നുണ്ട്. പ്രമോഷൻ വീഡിയോ ആണെന്നാണ് വിമർശന കമന്റ് ചെയ്യുന്നവർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത