വിവാഹത്തെക്കുറിച്ച് അനുമോൾ: ഭംഗി പ്രശ്നമല്ല, പക്ഷേ..!

Published : Mar 20, 2025, 03:22 PM IST
വിവാഹത്തെക്കുറിച്ച് അനുമോൾ: ഭംഗി പ്രശ്നമല്ല, പക്ഷേ..!

Synopsis

മിനിസ്‌ക്രീൻ താരം അനുമോൾ തൻ്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. 

കൊച്ചി: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. തന്റെ വിവാഹ സങ്കൽപങ്ങളെക്കുറിച്ചാണ് താരം ഏറ്റവും പുതിയ അഭിമുഖത്തിൽ മനസു തുറക്കുന്നത്. മൂവി വേൾ‌ഡ് മീഡയക്കു നൽകിയ അഭിമുഖത്തിലായിരുന്നു അനുമോളുടെ പ്രതികരണം.

''എന്റെ അച്ഛൻ അമ്മയെ നന്നായിട്ട് നോക്കുന്നുണ്ട്. അതുപോലെ എന്നെ നന്നായി നോക്കുന്ന ആളായിരിക്കണം. എന്നെ ഇട്ടിട്ടു പോകാൻ പാടില്ല.   ഡിവോഴ്സ് ഒന്നും പറ്റില്ല. ഭംഗി എനിക്ക് പ്രശ്നമേ അല്ല. സ്വഭാവം നല്ലതായിരിക്കണം. ഉയരം, വണ്ണം ഇതൊന്നും പ്രശ്നമേ അല്ല, ആരോഗ്യം ഉണ്ടായിരിക്കണം. വല്ലപ്പോഴും മദ്യപിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ പുകവലിക്കുന്നത് എനിക്ക് ഇഷ്ടമല്ല. 

എന്നെക്കാളും ഒരു അഞ്ചു വയസ് കൂടിയാലും പ്രശ്നമില്ല. ഒരേ പ്രായമായാലും കുഴപ്പമില്ല. ഒരുപാട് പ്രായം കൂടരുത്. എന്നെ നന്നായി അറിയാവുന്ന, എന്നെ നന്നായി മനസിലാക്കുന്ന ആളായിരിക്കണം. ഇതൊക്കെ എല്ലാ പെൺകുട്ടികൾക്കുമുള്ള സങ്കൽപങ്ങൾ തന്നെയാണ്'', അനുമോൾ പറഞ്ഞു.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ. പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിങ്ങിനോടും വലിയ താൽപര്യം ഉണ്ടായിരുന്ന അനുമോൾ നിരവധി ബ്രാൻ‍ഡുകൾക്ക് മോഡൽ ആയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും താരം ഇതിനിടെ വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള താരം കൂടിയാണ് അനുമോൾ. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്.

'എന്‍റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റ്'; മനസ് തുറന്ന് പാർവതി വിജയ്

മഹേഷിനെ ചടങ്ങിൽ അപമാനിയ്ക്കാൻ ആകാശിന്റെ തന്ത്രം - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത