'ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് ബസിൽ കയറി പോകുന്നു'; മകളെ കുറിച്ച് അശ്വതി ശ്രീകാന്ത്

Published : Sep 01, 2026, 03:38 PM IST
Aswathy Sreekanth

Synopsis

അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് ഇളയ മകൾ കമലയുടെ അഞ്ചാം പിറന്നാൾ ആഘോഷിച്ചു. മകൾ പെട്ടെന്ന് വളർന്ന് സ്കൂളിൽ പോയിത്തുടങ്ങിയതിലുള്ള അത്ഭുതം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ലയാളികൾക്ക് ഏറെ പരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി എത്തിയത്. പിന്നീട് 'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കും എത്തി. ആദ്യ കഥാപാത്രത്തിനു തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. അശ്വതി ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായും അശ്വതി നിരന്തരം സംവദിക്കാറുണ്ട്.

ഇളയ മകൾ കമലയുടെ അ‍ഞ്ചാം പിറന്നാളാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന വിശേഷം. ''കമലമ്മൂന് അഞ്ചു വയസ്സായി ! ഇപ്പോഴും എന്നെ കാണുമ്പോൾ പലരും ചോദിക്കും കുഞ്ഞാവ എന്തെടുക്കുന്നു എന്ന്. കുഞ്ഞാവ വലുതായി സ്കൂളിൽ പോയി തുടങ്ങിയല്ലോന്ന് പറയുമ്പോൾ ‘ഇത്ര പെട്ടെന്നോ’ എന്നവരൊക്കെ അമ്പരക്കും. ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് രാവിലെ സ്കൂൾ ബസിൽ കയറി പോയത് കണ്ട എന്റെ അമ്പരപ്പ് എത്രയാണെന്നോ... ഞങ്ങളുടെ വായാടിക്ക് പിറന്നാൾ ആശംസകൾ. ഒരു കുഞ്ഞുമനസിന് ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനം ചെലുത്താനാകും എന്ന് മനസിലാക്കിത്തന്നതിന് നന്ദി'', എന്നാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധിയാളുകളാണ് അശ്വതിയുടെ പോസ്റ്റിനു താഴെ കമലക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

കമലയുടെയും പത്മയുടെയും ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ അശ്വതി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. എന്നാൽ മക്കളുടെ വൾനറബിൾ ആയിട്ടുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിക്കുന്നതിനോട് താൻ എതിരാണെന്നും ഒരു പേരന്റിങ്ങ് കോച്ച് കൂടിയായ അശ്വതി വ്യക്തമായിട്ടുണ്ട്. മൂത്ത മകൾ പത്മയിലൂടെയാണ് ഇക്കാര്യം താൻ മനസിലാക്കിയത് എന്നും അശ്വതി പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്..?'; കുറിപ്പുമായി നാദിറ
'എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നു, ആ ഏകാന്തത എന്നെ വല്ലാതെ വേട്ടയാടി'; ഡിപ്രഷനെ കുറിച്ച് ശ്രീകല