'ഷൂട്ടിംഗിന് പോയപ്പോള്‍ ആ ഫോണ്‍ എടുത്തില്ല, തിരിച്ചെത്തി നോക്കിയപ്പോള്‍...'; കസ്റ്റമറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബീന ആന്‍റണി

Published : Feb 05, 2026, 04:40 PM IST
actress beena antony about bad experience she faced from customer

Synopsis

മെസേജിന് മറുപടി നല്‍കാന്‍ ഒരു ദിവസം വൈകിയതിന് ഒരു കസ്റ്റമര്‍ താരത്തെയും കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നു

30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഇരുവരും ഒന്നിച്ചു പങ്കുവെയ്ക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വന്തമായി ഒരു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ബ്രാൻഡും ബീനയ്ക്ക് ഉണ്ട്. അവിടെ നിന്നുണ്ടായ ഒരു ദുരനുഭവമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മെസേജിന് മറുപടി അയയ്ക്കാൻ ഒരു ദിവസം വൈകിയതിന്റെ പേരിൽ കസ്റ്റമറിൽ ഒരാൾ തന്റെ വീട്ടുകാരെ വരെ ചീത്ത വിളിച്ചെന്ന് ബീന പറയുന്നു.

ബീന ആന്‍റണി പറയുന്നു

''രണ്ടു ഡ്രസ്സാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. വലിപ്പം കൂടുതലാണെന്ന് അറിയിച്ചപ്പോൾ അത് തിരിച്ചയയ്ക്കാൻ പറയുകയും പകരം അവര്‍ക്ക് അതിലും ചെറിയ സൈസ് ഉള്ളത് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ ഷൂട്ടിംഗിനും പോയി. ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ എടുത്തിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞ് ബിസിനസ് അപ്ഡേഷനായി ഫോൺ എടുത്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്രമാത്രം മെസേജുകളാണ് ആ കസ്റ്റമർ അയച്ചിരുന്നത്. ഞാൻ അവരെ പറ്റിച്ചു എന്നൊക്കെയാണ് പറയുന്നത്.

നിങ്ങള്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണു സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നു വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങള്‍ കാശുണ്ടാക്കി കൊടുത്തതെന്നും വരെ അവർ ചോദിച്ചു. അപ്പോൾ തന്നെ അവർ അയച്ച മുഴുൻ പൈസയും കൊറിയർ ചാർജും ഞാൻ തിരിച്ചയച്ചു. മറുപടി ലഭിക്കാൻ ഒരു ദിവസം വൈകിയതിനാണ് അവർ ഇതെല്ലാം പറഞ്ഞത്. ഈ മെസേജുകള്‍ വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അവര്‍ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്. എന്റെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷന്‍ അഭിനയം ആണ്. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ചെറിയ രീതിയിലാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കില്ല. ഞാനെവിടെയും ഒളിച്ചോടി പോകുകയുമില്ല. എന്തു പ്രശ്‌നം വന്നാലും പരിഹരിക്കും. ഒരു രൂപ പോലും ആരുടെയും എടുക്കാൻ നില്‍ക്കില്ല. വലിയ ആഡംബരത്തിലല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്. '', ബീന ആന്റണി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വലിയൊരു അപകടമാണ് ഒഴിവായത്, തലയിൽ ഒരു മരവിപ്പൊക്കെ തോന്നി തുടങ്ങി..'; വീഡിയോ പങ്കുവച്ച് നിഹാലും പ്രിയയും
'കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിൽ ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്, എനിക്ക് ഉറക്കമില്ലാതായി'; നടി