'ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയുന്നവരുണ്ട്'; കമന്റുകളെ കുറിച്ച് മഞ്ജു പത്രോസ്

Published : Mar 31, 2025, 04:36 PM IST
'ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയുന്നവരുണ്ട്'; കമന്റുകളെ കുറിച്ച് മഞ്ജു പത്രോസ്

Synopsis

'വെറുതെയല്ല ഭാര്യ' റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമൽസരാർത്ഥിയായിരുന്നു സിമി.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിന്റെ കരിയര്‍ തുടങ്ങിയത്. ഇതിനിടെ, ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. ഇപ്പോൾ സുഹൃത്ത് സിമിയുമായി ചേർത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു. 'വെറുതെയല്ല ഭാര്യ' റിയാലിറ്റി ഷോയിൽ മഞ്ജുവിന്റെ സഹമൽസരാർത്ഥിയായിരുന്നു സിമി. ഈ ഷോയുടെ ഓഡിഷനിൽ വെച്ചു കണ്ടുമുട്ടിയ ഇവർ 13 വർഷങ്ങളായി സുഹൃത്തുക്കളാണ്. സിമിക്ക് സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് സ്റ്റോറുമുണ്ട്.

''പണ്ടൊക്കെ ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സംസാരിക്കുമ്പോഴാണ് അത് എന്താണെന്ന്
 ചിലർ നോക്കിയിരുന്നത്. ഇന്ന് ഒരു സ്ത്രീയും സ്ത്രീയും തമ്മിൽ സംസാരിച്ചാലും അത്ഭുതത്തോടെ നോക്കും. വളരെ ഊർജസ്വലവും പോസറ്റീവ് എനർജി നൽകുന്നതുമായ ഒരു സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത ഒരു സമൂഹമായി നമ്മൾ അധഃപതിച്ചു കഴിഞ്ഞു. വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി ഞങ്ങൾ സമയം കണ്ടെത്തുന്നത്. അതൊന്നും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ ലെസ്ബിയൻസ് ആണെന്നു പറഞ്ഞ് നിരവധി കമന്റുകൾ വരുന്നുണ്ട്'', ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം. 

പുരുഷന്മാരുടെ പ്രശ്‍നങ്ങൾ സംസാരിക്കുന്ന സിനിമ; 'ആഭ്യന്തര കുറ്റവാളി'യിലെ ആദ്യ ഗാനം

''ലെസ്ബിയനായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ. ഞാൻ അങ്ങനെയല്ല. അതുകൊണ്ടു തന്നെ അങ്ങനെ വിളിക്കണ്ട. ലെസ്ബിയൻ ആയിട്ടുള്ളവരെ നോക്കി അതിശയിച്ചു നിൽക്കേണ്ട ആവശ്യവുമില്ല. എന്റെ മകനോടും ഇത്തരം കാര്യങ്ങൾ ഞാൻ തുറന്നു സംസാരിച്ചിട്ടുണ്ട്. നിന്റെ ഐഡന്റിയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ എന്നോട് തുറന്നു പറയണമെന്നും അമ്മ കൂടെയുണ്ടാകുമെന്നും ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്'', മഞ്ജു കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്
'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക