ഏതൊരു സ്ത്രീയോടും അവൻ അങ്ങനെ തന്നെ, അത്രക്ക് വിശ്വാസമാണ്; സാബുവിനെ കുറിച്ച് മഞ്ജു പിള്ള

Published : Apr 09, 2025, 03:46 PM ISTUpdated : Apr 09, 2025, 03:57 PM IST
ഏതൊരു സ്ത്രീയോടും അവൻ അങ്ങനെ തന്നെ, അത്രക്ക് വിശ്വാസമാണ്; സാബുവിനെ കുറിച്ച് മഞ്ജു പിള്ള

Synopsis

സാബുമോൻ തനിക്ക് സഹോദരനെപ്പോലെയാണെന്നും മഞ്ജു പിള്ള. 

രു ടെലിവിഷൻ ഷോയിലൂടെ ഉറ്റസുഹൃത്തുക്കളായി മാറിയവരാണ് നടി മഞ്ജു പിള്ളയും നടനും അവതാരകനും ഒക്കെയായ സാബുമോനും. ഈ ഷോയിൽ ജഡ്ജസാണ് ഇരുവരും. സോഷ്യൽ മീഡിയയിലെ വിവാദ താരമാണെങ്കിലും സാബുമോൻ തനിക്ക് സഹോദരനെപ്പോലെയാണെന്നും തനിക്കേറെ വിശ്വാസമുള്ളയാണെന്നും പറയുന്നു മഞ്ജു. 

''അവന്റെയടുത്ത് നമ്മൾ സേഫ് ആയിരിക്കും. അവനെക്കുറിച്ച് പുറത്ത് പല കാര്യങ്ങളും കേട്ടേക്കാം. എങ്ങനെയാണ് സാബുവുമായി കൂട്ടായത് എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. പക്ഷേ എനിക്ക് വളരെയധികം വിശ്വാസമുള്ളയാളാണ് അവൻ. അവന്റെ കൂടെ നമുക്ക് എവിടെയും സുരക്ഷിതമായി പോകാം. നമ്മളിപ്പോൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വാതിൽ തുറന്നു കയറുകയാണ് എന്നിരിക്കട്ടെ,. സാബുവാണ് മുൻപിൽ പോകുന്നതെങ്കിൽ അവൻ വാതിൽ തുറന്ന് അവിടെ നിൽക്കും. എന്നെ കയറ്റി വിട്ടിട്ടേ അവൻ വരൂ. എന്നോടെന്നല്ല, ഏതൊരു സ്ത്രീയോടും അവൻ അങ്ങനെ തന്നെയാണ്. സ്ത്രീകൾക്ക് സ്പേസ് കൊടുക്കുന്നത് വലിയ ക്വാളിറ്റിയാണ്'', എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു പിള്ള മനസു തുറന്നത്.

'എമ്പുരാൻ വിവാദത്തോട് പുച്ഛം മാത്രം', എങ്ങനെയും വളച്ചൊടിക്കാം; വിജയരാഘവൻ

''ഞങ്ങൾ രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേയുള്ളൂ. പക്ഷെ അവൻ എന്നെ ചില്പപോൾ കിളവി എന്നൊക്കെ വിളിക്കും. ലോകത്ത് സാബുവിനെ ചീത്ത വിളിക്കാൻ അവകാശമുള്ള ഒരേ ഒരു സ്ത്രീ ഞാനായിരിക്കും. എന്റെ വായിൽ നിന്നും ചീത്ത കേൾക്കാൻ വേണ്ടി തന്നെ എന്നെ ചിലപ്പോൾ ഫോൺ ചെയ്യും. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചാൽ ഞാൻ നല്ലതു പറയും. എന്റെ വായിലുള്ളതെല്ലാം കേട്ടുകഴിഞ്ഞ് ഹാവൂ, സമാധാനമായി എന്നു പറയും'', എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത