'സുധിച്ചേട്ടന്റെ മരണശേഷവും അവർക്ക് മുന്നോട്ട് പോണം, ലക്ഷ്മിയെ ഞങ്ങൾക്ക് അറിയാം'; പിന്തുണച്ച് മൃദുല വിജയ്

Published : Mar 07, 2025, 07:07 PM IST
'സുധിച്ചേട്ടന്റെ മരണശേഷവും അവർക്ക് മുന്നോട്ട് പോണം, ലക്ഷ്മിയെ ഞങ്ങൾക്ക് അറിയാം'; പിന്തുണച്ച് മൃദുല വിജയ്

Synopsis

എന്തു കാര്യം ചെയ്താലും അതിൽ പൊസിറ്റീവും നെഗറ്റീവും പറയാൻ ഒരുപാട് പേരുണ്ടാകുമെന്നും മൃദുല പറഞ്ഞു.

ടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായവുമായി എത്തിയവരിൽ ഒരാളായിരുന്നു അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ ഭാര്യ രേണുവിനും കുഞ്ഞുങ്ങൾക്കും ലക്ഷ്മി സാമ്പത്തിക സഹായം അടക്കം നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെയും ലക്ഷ്മി പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനു പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണവും ലക്ഷ്മി നേരിട്ടു. സുധിയുടെ മരണത്തേയും കുടുംബത്തിന്റെ അവസ്ഥയെയും ലക്ഷ്മി വിറ്റ് കാശാക്കുന്നുവെന്നായിരുന്നു ചിലരുടെ വിമർശനം. 

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും ലക്ഷ്മി അവതാരക ആയിരുന്ന സ്റ്റാർ മാജിക് ഷോയിലെ മൽസരാർത്ഥികളിൽ ഒരാളുമായ മൃദുല വിജയ്. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''സുധിച്ചേട്ടന്റെ മരണശേഷവും ആ കുടുംബം മുന്നോട്ടു പോകേണ്ടതുണ്ട്.  ചേച്ചി സുധിചേട്ടന്റെ കുടുംബത്തെ സഹായിക്കുന്നുണ്ട്, അത് ചിലപ്പോൾ വീഡിയോ ചെയ്യുന്നുമുണ്ട്. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ചിലപ്പോൾ വീഡിയോ ചെയ്യാന്‍ ചേച്ചിക്ക് തോന്നുന്നുണ്ടാകാം. ചേച്ചി ചെയ്യുന്ന മറ്റു നല്ല കാര്യങ്ങളുണ്ടാകും. അതൊന്നും ചിലപ്പോള്‍ വീഡിയോ ഇടുന്നുണ്ടാകില്ല. ഇത് ചേച്ചിക്ക് വീഡിയോ ചെയ്യാന്‍ തോന്നി. ഇതുകണ്ടിട്ട് അവരെ സഹായിക്കാൻ വരുന്ന കുറെ പേരുണ്ടാകും. ചേച്ചി ചെയ്യുന്നത് കണ്ടിട്ടെങ്കിലും അത് ചെയ്യാന്‍ ആരെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അത് നല്ല കാര്യമല്ലേ. ആ ഒരു തോന്നലിന്റെ പുറത്തായിരിക്കാം ലക്ഷ്മി ചേച്ചി ആ വീഡിയോ ചെയ്തിട്ടുണ്ടാകുക'', എന്ന് മൃദുല പറഞ്ഞു.

റീൽ ലൈഫ് ടു റിയൽ ലൈഫ്; സഹതാരങ്ങളെ വിവാഹം ചെയ്ത മലയാളം മിനിസ്ക്രീൻ താരങ്ങൾ

എന്തു കാര്യം ചെയ്താലും അതിൽ പൊസിറ്റീവും നെഗറ്റീവും പറയാൻ ഒരുപാട് പേരുണ്ടാകുമെന്നും മൃദുല പറഞ്ഞു. ''ലക്ഷ്മിച്ചേച്ചി എന്താണെന്ന് ഞങ്ങൾക്ക് അറിയാം. നെഗറ്റീവ് പറയുന്നവര്‍ അത് ചെയ്ത് കൊണ്ടേയിരിക്കും. അതോർത്ത് വിഷമിച്ചിരിക്കാൻ പറ്റില്ലല്ലോ'',എന്നും  മൃദുല കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്
'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക