മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ഇന്ത്യയിൽ രാജഭരണം വരണമെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായി. നിരവധി പേർ താരത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

രുപാട് ആരാധകരുള്ള താരമാണ് മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ജനകീയനാവുന്നത്. ബിഗ്‌ ബോസ് ഷോയുടെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായവരിൽ ഒരാൾ കൂടിയായിരുന്നു ഷിയാസ്. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോൾ മുതൽ തന്റേതായ ഇടം കണ്ടെത്താൻ താരം ശ്രമിച്ചിരുന്നു. ശേഷം നിരവധി ടിവി പരിപാടികളിലൂടെയും ഷിയാസ് ശ്രദ്ധേയനായിട്ടുണ്ട്. ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് ഷിയാസ്. അതിനിടെ, ഇന്ത്യയിൽ രാജഭരണം വരുന്നതാണ് നല്ലതെന്നു പറഞ്ഞ് ഷിയാസ് നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരിക്കുകയാണ്.

''ഇന്ത്യയിൽ രാജഭരണം വരണം എന്നാണ് ഞാൻ പറയുന്നത്. അങ്ങനെ വന്നാൽ മതപരമായ കാര്യങ്ങൾക്കൊന്നും പ്രശ്നം ഉണ്ടാവില്ലല്ലോ. രാജഭരണത്തിൽ ഈ മതം പറയൽ ഒന്നും ഉണ്ടാവില്ല. മനുഷ്യന്മാർ ഉണ്ടാക്കിയതാണ് മതമൊക്കെ. രാജഭരണത്തിൽ ഹ്യുമാനിറ്റിയാണ് ഉള്ളത്. സിനിമയിൽ നമ്മൾ കാണുന്ന രാജഭരണം അല്ല യഥാർഥത്തിലെ രാജഭരണം. സിനിമയിൽ താഴെക്കിടയിൽ ഉള്ളവർ എന്നൊക്കെ കാണിക്കുന്നു. യഥാർഥത്തിലെ രാജഭരണം വേറെ ലെവൽ ആണ്. രാജാക്കന്മാർ പവർഫുൾ ആയിരുന്നു. അവരുടെ നിയമങ്ങൾ അടിപൊളിയായിരുന്നു'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് ഷിയാസ് പറഞ്ഞത്.

ഷിയാസിന്റെ പ്രതികരണം ഇതിനകം വലിയ തോതിൽ ട്രോളുകൾക്കും വിമർ‌ശനങ്ങൾക്കും കാരണമായിക്കഴിഞ്ഞു. ''ബാഹുബലി ക‌ണ്ടതിന്റെ ഹാങ്ങ്‍ഓവർ ആയിരിക്കാം, കാര്യമാക്കണ്ട'' എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''രാജഭരണവും അതിലൂടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളേയും കുറിച്ച് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. രാജഭരണകാലത്ത് ജീവിച്ച് അനുഭവമുള്ളത് പോലെയാണ് ഷിയാസിന്റെ വാക്കുകൾ'', എന്നാണ് മറ്റൊരാൾ കുറിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming