അമ്മ വിവാഹത്തിന് അണിഞ്ഞ അതേ മാലകൾ, 30 വർഷത്തിനിപ്പുറം മകൾക്ക്; സൂക്ഷിച്ചു വെച്ചോളാമെന്ന് നയന

Published : May 19, 2025, 06:32 PM IST
അമ്മ വിവാഹത്തിന് അണിഞ്ഞ അതേ മാലകൾ, 30 വർഷത്തിനിപ്പുറം മകൾക്ക്; സൂക്ഷിച്ചു വെച്ചോളാമെന്ന് നയന

Synopsis

നയനയുടെ അച്ഛനും അമ്മയും സമ്മാനമായി നൽകിയ കാറിൽ കയറിയാണ് വിവാഹശേഷം ഇരുവരും വീട്ടിലേക്ക് പോയത്.

റിയാലിറ്റി ഷോകളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും പ്രശസ്തയായ നയന ജോസൻ കഴിഞ്ഞ ദിവസമാണ് വിവാഹിയതായത്. നർത്തകനായ ഗോകുൽ ആണ് വരൻ. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ അമ്മ വിവാഹത്തിന് അണിഞ്ഞ രണ്ടു മാലകൾ നയനയും വിവാഹ ദിവസം മറ്റ് ആഭരണങ്ങളോടൊപ്പം ധരിച്ചിരുന്നു.

തന്റെ വിവാഹത്തിന് അമ്മയും സഹോദരനും വാങ്ങിത്തന്ന മാലയാണ് ഇതെന്നാണ് നയനയുടെ അമ്മ പറഞ്ഞത്. ''ഈ മാല 1996ൽ എന്റെ അമ്മയും സഹോദരനും കൂടി എന്റെ കല്യാണത്തിന് വാങ്ങിത്തന്നതാണ്. അത് തലമുറകൾ കൈമാറി എന്റെ പുന്നാരക്കുട്ടിയിലേക്ക് എത്തിയിരിക്കുകയാണ്. ഈ രണ്ടു മാലകൾ ഒരു കാരണവശാലും കളയരുത്. ഇത് നിന്റെ അനിയത്തിയുടെ കല്യാണത്തിനും ഇടാനുള്ളതാണ്'', എന്ന് നയനയുടെ അമ്മ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇല്ല, കളയില്ല എന്ന് നയന മറുപടിയായി പറയുന്നുമുണ്ട്.

ഈ രണ്ടു മാലകൾ തന്റെ മക്കൾക്ക് കല്യാണമാകുമ്പോൾ ഇട്ടുകൊടുക്കണം എന്നു വിചാരിച്ച് സൂക്ഷിച്ചു വെച്ചിരുന്നു എന്നും 30 വർഷമായി ആ മാലകൾ വാങ്ങിയിട്ടെന്നും നയനയുടെ അമ്മ പറഞ്ഞു. നയനയുടെ അച്ഛനും അമ്മയും സമ്മാനമായി നൽകിയ കാറിൽ കയറിയാണ് വിവാഹശേഷം ഇരുവരും വീട്ടിലേക്ക് പോയത്. നയനയുടെ മുത്തശ്ശിയാണ് കാറിന്റെ താക്കോൽ കൈമാറിയത്.

വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഗോകുലുമായുള്ള വിവാഹത്തിന് ഒരുപാട് തടസങ്ങൾ ഉണ്ടായിരുന്നു എന്നും പക്ഷേ, ഒടുവിൽ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു എന്നും നയന വെളിപ്പെടുത്തിയിരുന്നു. ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന. പിന്നീട് നിരവധി ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ നയന ഡാൻസ് റിയാലിറ്റി ഷോകളിലും തിളങ്ങുന്ന താരമായിരുന്നു.  ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ആറ് മാസത്തിന് ശേഷം പ്രിയപ്പെട്ടയാള്‍ അരികെ'; സന്തോഷം പങ്കുവച്ച് മാളവിക
'ഈ ബന്ധം നീളില്ലെന്ന് പലരും പറ‍ഞ്ഞു, ചിരി മങ്ങാതെല്ലാം കടന്നുപോയി'; സന്തോഷം പങ്കിട്ട് യമുനാ റാണി