'ഒൻപത് ഒരു സംഖ്യ മാത്രമല്ല, ഒന്നും വെറുതേ സംഭവിച്ചതല്ല'; തുറന്നു പറഞ്ഞ് പാർവതി കൃഷ്ണ

Published : Feb 19, 2026, 12:26 PM IST
Parvathy Krishna

Synopsis

അഭിനേത്രി പാർവതി ആർ കൃഷ്ണയ്ക്ക് ഒൻപത് എന്ന സംഖ്യ വളരെ പ്രിയപ്പെട്ടതാണ്. ഒൻപത് തന്റെ ജീവിതത്തിന്റെ കോഡാണെന്നും അവർ കൂട്ടിച്ചേർത്തു.

ഭിനേത്രി, മോഡൽ, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ പാർവതി ആർ കൃഷ്‍ണ. ചില മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. തന്റെ പ്രിയപ്പെട്ട നമ്പറിനെക്കുറിച്ചും അത് പ്രിയപ്പെട്ടതാകാൻ ഉണ്ടായ കാരണത്തെക്കുറിച്ചുമാണ് പാർവതി ഇപ്പോൾ സംസാരിക്കുന്നത്. തന്റെ പുതിയ കാറിനും ഈ നമ്പർ തന്നെ സ്വന്തമാക്കിയ സന്തോഷവും താരം പങ്കുവെച്ചു. 0099 ആണ് പാർവതിയുടെ കാർ നമ്പർ.

പാർവതി കൃഷ്ണ പറഞ്ഞത് ഇങ്ങനെ

ഒൻപത് എപ്പോഴും എനിക്ക് പ്രിയപ്പെട്ട നമ്പറാണ്. ഇന്ന് ഞാൻ മനസിലാക്കുന്നു, ഒൻപത് എന്റെ പ്രിയപ്പെട്ട നമ്പർ മാത്രമായിരുന്നില്ല. അത് ഒരടയാളം ആയിരുന്നു. ഏപ്രിൽ ഒൻപതിനാണ് ഞാൻ ജനിച്ചത്. നവംബർ 9നാണ് ഞാൻ എന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത്. മറ്റൊരു നവംബർ 9നാണ് കാർ വാങ്ങുന്നത്. ഞാൻ ഒരമ്മയാകാൻ പോകുന്നു എന്ന കാര്യം ആദ്യം മനസിലായത് മാർച്ച് 9നാണ്. അങ്ങനെ യാദൃച്ഛികമായി വന്നുചേർന്ന ഒരുപാട് ഒൻപതുകളുണ്ട്.

എന്റെ ജീവിതത്തിലെ എല്ലാ വഴിത്തിരിവുകളും ഈ അക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലയാളുകൾ അതിനെ ഭാഗ്യം എന്നു വിളിക്കും. ചിലർ അതിനെ മാനിഫെസ്റ്റേഷൻ എന്നു വിളിക്കും. പക്ഷേ, അതിനെ ദൈവികമായ ഇടപെടൽ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. പൂർത്തീകരണത്തെയും കരുത്തിനെയും സഹാനുഭൂതിയെയും പുനർജനനത്തെയും സൂചിപ്പിക്കുന്ന നമ്പറാണ് ഒൻപത്. എന്റെ യാത്രയും അങ്ങനെയുള്ളതായിരുന്നു. പഴയ എന്നിൽ നിന്നും പുതിയതിലേക്കുള്ള യാത്ര.

‍ഞാൻ ഒൻപതിനെ തിരഞ്ഞെടുത്തതല്ല..ഒൻപത് എന്നെ തിരഞ്ഞെടുത്താണ്. എന്റെ ജീവിതത്തിൽ ഒന്നും വെറുതേ സംഭവിക്കുന്നില്ലെന്ന് ഈ നമ്പർ എന്നെ ഓർമിപ്പിക്കുന്നു. എന്റെ കാറിൽ ഞാൻ വെറുതേ കാതങ്ങൾ താണ്ടുക മാത്രമല്ല ചെയ്യുന്നത്. ഞാൻ എത്ര ദൂരം താണ്ടിയെന്നും ഇനിയും എത്രയോ ദൂരം പോകാനും ഉണ്ടെന്നുമുള്ള ഓർമപ്പെടുത്തലാണ് അതിലുള്ള ഓരോ യാത്രകളും. ജീവിതത്തിൽ ഇത്തരത്തിൽ എന്തെങ്കിലും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിൽ അതിനെ ശ്രദ്ധിക്കുക. ഈ പ്രപഞ്ചം ചില പാറ്റേണുകളിലൂടെ നിങ്ങളോട് സംസാരിക്കുന്നതാണ്. ഒൻപത് ഒരു സംഖ്യ മാത്രമല്ല, എന്റെ ജീവിതത്തിന്റെ കോഡ് ആണ്.

PREV
Read more Articles on
click me!

Recommended Stories

ഈ കണ്ണീർ വീണ് നീറേണ്ടത് നിങ്ങളാണ്'; രേഖക്കെതിരെയുള്ള സൈബറാക്രമണത്തിൽ സരിത ബാലകൃഷ്ണൻ
ലക്ഷ്‍മി നക്ഷത്രയുമായുള്ള സൗഹൃദം അവസാനിച്ചോ? മറുപടിയുമായി രേണു സുധി