
'നന്ദുവും ഞാനും ഇപ്പോള്‍ ഒരുമിച്ചല്ല' എന്ന തലക്കെട്ടോടെ നടിയും ടെലിവിഷൻ താരവുമായ ശ്രീവിദ്യ മുല്ലച്ചേരി പങ്കുവെച്ച വീഡിയോയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. വിവാഹം കഴിഞ്ഞ് അധികനാൾ തങ്ങൾ ഒരുമിച്ച് നിന്നിട്ടില്ലെന്നും ബിസിനസ് തിരക്കുകളാണ് അതിനു കാരണമെന്നുമാണ് ശ്രീവിദ്യ വീഡിയോയിൽ പറഞ്ഞത്. തങ്ങൾ രണ്ട് പേരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഈ വീഡിയോക്കു താഴെ വിമർശനങ്ങളുമായി പലരും രംഗത്തെത്തി. വീഡിയോയിൽ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തംപ്‍നെയിലുമാണ് നൽകിയിരിക്കുന്നത് എന്ന വിമർശനവുമായി ചിലർ റിയാക്ഷൻ വീഡിയോയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയായി ശ്രീവിദ്യയുടെ പുതിയ വ്ളോഗ് എത്തിയിരിക്കുകയാണ്. ഭർത്താവ് രാഹുൽ രാമചന്ദ്രനും ഒപ്പം ഉണ്ട്.
''നന്ദു രണ്ട് മാസത്തോളമായി കൂടെ ഇല്ല എന്ന് പറഞ്ഞത് സത്യം തന്നെയാണ്. വീഡിയോ മുഴുവനായി കണ്ടിരുന്നുവെങ്കില്‍ അത് വ്യക്തമാകുമായിരുന്നു. ഭര്‍ത്താവ് കൂടെയില്ല എന്ന് പറഞ്ഞ് അങ്ങനെ ഒരു വീഡിയോ പങ്കുവെയ്ക്കുമ്പോള്‍ ഞാന്‍ മറ്റെന്ത് തംപ്‌നെയില്‍ നല്‍കണമായിരുന്നു ?'', എന്ന് ശ്രീവിദ്യ ചോദിച്ചു. തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെങ്കില്‍, അടിച്ചു പിരിഞ്ഞു എന്ന് പറഞ്ഞ് കല്യാണ ഫോട്ടോയും വച്ച് ഇതിലും നല്ല തംപ്നെയിൽ കൊടുക്കാൻ തനിക്ക് അറിയാമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
ഞങ്ങളെ വിറ്റ് ആരാണ് പണം ഉണ്ടാക്കുന്നത് എന്ന് റിയാക്ഷൻ വീഡിയോ കണ്ടാൽ മനസിലാകും എന്നായിരുന്നു ശ്രീവിദ്യയുടെ ഭർത്താവ് രാഹുൽ രാമചന്ദ്രന്റെ പ്രതികരണം. ഈ വീഡിയോ ചെയ്യുന്നതിനു മുൻപ് ശ്രീവിദ്യ തന്നോടും കുടുംബാംഗങ്ങളോടും അക്കാര്യം പറഞ്ഞിരുന്നു എന്നും തങ്ങൾക്കാർക്കും അതിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.
രണ്ടാം വരവിൽ 'ചന്തു'വിന് എന്ത് സംഭവിച്ചു ? 'ഒരു വടക്കൻ വീരഗാഥ' റി റിലീസ് എത്ര നേടി ?
റിയാക്ഷന്‍ വീഡിയോകൾക്കു പിന്നാലെ കുറച്ച് ഫോളോവേഴ്‌സ് തങ്ങളുടെ യൂട്യൂബ് ചാനൽ അണ്‍ സബ്സ്‌ക്രൈബ് ചെയ്തു എന്നും അതില്‍ വിഷമമില്ലെന്നും ശ്രീവിദ്യയും രാഹുലും പറഞ്ഞു. തങ്ങളെ കുടുംബാംഗങ്ങളെ പോലെ കണ്ടു സ്നേഹിക്കുന്ന, ഒരുപാട് നാളായി ഒപ്പമുള്ളവർ ഇപ്പോഴും കൂടെയുണ്ടെന്നും ഇരുവരും കൂട്ടിച്ചേർത്തു. തംപ്നെയില്‍ കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നു എന്നും തങ്ങളെ സ്നേഹിച്ച് കൂടെ നിൽക്കുന്ന സബ്സ്‌ക്രൈബേഴ്സിനോടു മാത്രമാണ് ഈ ക്ഷമാപണമെന്നും ശ്രീവിദ്യ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..