'ആ സിനിമ ഇതുവരെ കണ്ടിട്ടില്ല, അതിനുള്ള ത്രാണിയില്ല'; മനസു തുറന്ന് ശ്രീവിദ്യ മുല്ലച്ചേരി

Published : Apr 06, 2026, 04:48 PM IST
sreevidya mullachery

Synopsis

Actress Sreevidya Mullachery Mullachery spoke about the films that are emotionally difficult for her to watch. നടി ശ്രീവിദ്യ മുല്ലച്ചേരി തനിക്ക് വൈകാരികമായി കാണാൻ പ്രയാസമുള്ള സിനിമകളെക്കുറിച്ച് സംസാരിച്ചു.

ഏറെ ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രീവിദ്യയെ മലയാളികൾക്ക് കൂടുതൽ പരിചയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭർത്താവ്.

തങ്ങളുടെ യാത്രാവിശേഷങ്ങളും വ്യക്തിജീവിതത്തിലെ വിശേഷങ്ങളുമൊല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. തനിക്ക് ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സിനിമയെക്കുറിച്ചും വീണ്ടുമൊരിക്കൽ കൂടി കാണാൻ പറ്റാത്ത സിനിമകളെക്കുറിച്ചുമാണ് ശ്രീവിദ്യ പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.

''മലയാളികൾ ഭയങ്കര ഇഷ്ടപ്പെട്ടിട്ടും നമ്മൾ കാണാതിരിക്കുന്ന കുറേ സിനിമകളുണ്ട്. എനിക്ക് അങ്ങനെ പറയുകയാണെങ്കിൽ, ഞാൻ പത്തേമാരി സിനിമ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, എല്ലാവരും പറഞ്ഞ് അതിന്റെ ഉള്ളടക്കം എന്താണെന്ന് എനിക്ക് അറിയാം. പക്ഷേ, എന്റെ അച്ഛൻ ഗൾഫിലായതുകൊണ്ടു തന്നെ അത് കാണാനുള്ള ത്രാണി എനിക്കില്ല. പിന്നെ എല്ലാ മലയാളികളും കരഞ്ഞ് അവർക്ക് കാണാൻ പറ്റാത്ത ഒരു സിനിമയാണ് ആകാശദൂത്. ക്ലൈമാക്സ് മാത്രമല്ല, സെക്കൻഡ് ഹാഫ് കഴിഞ്ഞാൽ ആ സിനിമ പലർക്കും കാണാൻ പറ്റില്ല. അങ്ങനെ കുറേ സിനിമകളുണ്ട്. കുറച്ചു നാൾ മുൻപ് ഞാൻ സൗദി വെള്ളക്ക കണ്ടു. ഇനിയൊരിക്കൽ കൂടി എനിക്ക് സൗദി വെള്ളക്ക കാണാൻ പറ്റില്ല. കാരണം ആ സിനിമ കണ്ടു കഴിഞ്ഞാൽ രണ്ടു ദിവസത്തേക്ക് മനസിൽ ഭയങ്കര ഭാരമാണ്. ആ ലിസ്റ്റിലേക്ക് കഴിഞ്ഞ ദിവസം വാഴ 2 കൂടി കയറി. അതിന്റെ സെക്കൻഡ് ഫാഫ് ഒരിക്കൽ കൂടി കാണാനുള്ള ത്രാണി എനിക്കുണ്ടാകുമോ എന്നറിയില്ല'', എന്നാണ് ശ്രീവിദ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ മിമിക്രിക്കാരൻ, ഈ സീനുകൾ തരാൻ ആരും മെനക്കെട്ടിട്ടില്ല'; ആശുപത്രി കിടക്കയിൽ നിന്നും ​കണ്ണൻ സാഗർ
'കുഞ്ഞിലേ ആസിഡ് അറ്റാക്ക് സര്‍വൈവര്‍, പിന്നെ അണലി കടിച്ചു'; തന്‍റെ 'ഫസ്റ്റ് ലവി'നെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്