കരഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രം അവതരിപ്പിക്കാൻ താത്പര്യമില്ല; വിശേഷങ്ങളുമായി പ്രേക്ഷകരുടെ വേദ

Published : Apr 25, 2025, 04:26 PM ISTUpdated : Apr 25, 2025, 04:31 PM IST
കരഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രം അവതരിപ്പിക്കാൻ താത്പര്യമില്ല; വിശേഷങ്ങളുമായി പ്രേക്ഷകരുടെ വേദ

Synopsis

കരഞ്ഞു കൊണ്ടിരിക്കുന്ന കഥാപാത്രമാണെങ്കിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ല എന്ന് ആദ്യം തന്നെ അണിയറ പ്രവർ‌ത്തകരോട് പറഞ്ഞിരുന്നു എന്ന് സുരഭി.

മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം. നടി സുരഭി സന്തോഷ് ആണ് പരമ്പരയിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേദയുടെ കഴുത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ വിക്രം എന്ന ഗുണ്ട താലി കെട്ടുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം. ഇപ്പോഴിതാ സീരിയലിനെക്കുറിച്ചും വേദയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സുരഭി. സീരിയലിൽ ബോൾഡ് ആയ കഥാപാത്രമാണ് വേദ. കരഞ്ഞു കൊണ്ടിരിക്കുന്ന കഥാപാത്രമാണെങ്കിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ല എന്ന് ആദ്യം തന്നെ അണിയറ പ്രവർ‌ത്തകരോട് പറഞ്ഞിരുന്നു എന്ന് സുരഭി പറയുന്നു.

''എപ്പോഴും സ്ട്രോങ്ങ് ആയിട്ടിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളും അങ്ങനെയാണ്. എന്റെ അമ്മയും അമ്മൂമ്മയുമൊക്കെ സ്ട്രോങ്ങ് ആയിട്ടുള്ള സ്ത്രീകളാണ്. സീരിയലുകളിൽ സ്ത്രീകളെ വീക്ക് ആയി കാണിക്കുമ്പോൾ എനിക്കു തന്നെ തോന്നിയിട്ടുണ്ട് എന്തിനാ ഇങ്ങനെ എന്നൊക്കെ. ഇപ്പോ അങ്ങനെ ആരാ ഉള്ളത്. പണ്ടൊക്കെ ഉണ്ടായിട്ടുണ്ടാകാം. സീരിയൽ ആയാലും സിനിമയായാലും ഒരു പരിധി വരെ ആളുകളെ സ്വാധീനിക്കും. അപ്പോ എന്തുകൊണ്ട് പൊസിറ്റീവ് ആയ കഥാപാത്രം അവതരിപ്പിച്ചുകൂടാ എന്നാണ് ഞാൻ ചിന്തിച്ചത്. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രമായിരുന്നു വേദയെങ്കിൽ ഈ സീരിയൽ‌ ഞാൻ തിരഞ്ഞെടുക്കില്ലായിരുന്നു'', എന്ന് മൈൽസ്റ്റോൺ മേക്കഴ്സിനു നൽകിയ അഭിമുഖത്തിൽ സുരഭി സന്തോഷ് പറഞ്ഞു.

ഓട്ടോ ഡ്രൈവറെ പരിഹസിച്ചതല്ല, ഞങ്ങൾ എന്നും കാണുന്നവർ; വിവാദത്തിൽ അർജുൻ സോമശേഖർ

സീരിയലിലെ അരങ്ങേറ്റം പവിത്രത്തിലൂടെയാണെങ്കിലും അതിനു മുൻപ് കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ‌ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്.  കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്.  ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചുണ്ട്. നിയമ ബിരുദം നേടിയതിനു ശേഷം അസിസ്റ്റന്റ് ലോയറായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരഭി സന്തോഷ് ഒരു നര്‍ത്തകി കൂടിയാണ്. ഗായകനായ പ്രണവ് ചന്ദ്രൻ ആണ് ഭർത്താവ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി
'ഹൻസികയ്ക്ക് ശേഷമെത്തുന്ന പെൺകുട്ടി'; ജെൻഡർ റിവീൽ വീഡിയോ പങ്കുവെച്ച് തൻവി