കൃഷ്ണകുമാർ കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരും പ്രവചനങ്ങൾ നടത്തിയ ചടങ്ങിൽ, തങ്ങൾക്കൊരു പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്ന് തൻവിയും ഭർത്താവും വെളിപ്പെടുത്തി.

നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കാനഡയിൽ സ്ഥിരതാമസമാക്കിയ തൻവി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന കാര്യവും തുടർന്ന് ഇരുവരും വീണ്ടും ഒരുമിച്ചതുമൊക്കെ തൻവി തന്റെ വ്ളോഗുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവർക്കും ലിയാൻ എന്ന പേരിൽ ഒരു മകനുമുണ്ട്. വീണ്ടും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും തൻ‌വി പങ്കുവെച്ചിരുന്നു. ജെൻഡർ റിവീൽ പാർട്ടിയുടെ വീഡിയോയാണ് തൻവിയുടെ യൂട്യൂബ് ചാനലിൽ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിന്ധു കൃഷ്ണകുമാറും സിന്ധുവിന്റെ മാതാപിതാക്കളും മക്കളും അടക്കമുള്ളവർ ജെൻഡർ പ്രവചിച്ച് സംസാരിക്കുന്നതും തൻവി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൻവിക്ക് രണ്ടാമതും ആൺകുട്ടിയായിരിക്കും എന്നാണ് സിന്ധുവിന്റെ അമ്മ പ്രവചിച്ചത്. എന്നാൽ പെൺകുട്ടിയായിരിക്കും എന്നാണ് അച്ഛൻ പറഞ്ഞത്. തൻവിയുടെ മാതാപിതാക്കളും ഇഷാനിയും ആൺകുഞ്ഞായിരിക്കും എന്നാണ് പ്രവചിച്ചത്. തൻവിയുടെ സഹോദരങ്ങളായ റിഷാനും മാഹിനും വരുന്നത് വരെ തങ്ങളുടെ കുടുംബത്തിൽ പിറന്നതെല്ലാം പെൺകുഞ്ഞുങ്ങളായിരുന്നു. പക്ഷേ, കുടുംബത്തിൽ ഇപ്പോൾ ബോയ്സ് സീസണാണ് എന്നതാണ് ഇഷാനി ഇതിന് കാരണമായി പറഞ്ഞത്. എന്താണെന്നറിയില്ല, പെൺകുട്ടിയാണെന്ന ഗട്ട് ഫീലിങ്ങ് തനിക്ക് തോന്നുന്നുവെന്ന് ദിയ പറഞ്ഞപ്പോൾ പെൺ‌കുട്ടി തന്നെയായിരിക്കും എന്തോ അങ്ങനെ തോന്നുന്നു എന്നാണ് അഹാനയും ഹൻസികയും പറഞ്ഞത്.

ഒടുവിൽ ജെൻഡർ റിവീൽ നടത്തി അടുത്തത് പെൺകുട്ടിയായിരിക്കുമെന്ന് തൻവിയും ഭർത്താവും അറിയിക്കുകയായിരുന്നു. എനിക്ക് മാച്ചിങ് ഡ്രസിടാൻ ഒരാളായി എന്നായിരുന്നു തൻവിയുടെ പ്രതികരണം. പെൺകുഞ്ഞിനെ വളർത്തുന്നത് എങ്ങനെയാണെന്ന് പഠിക്കണം, വൈകിട്ട് ആറു മണി കഴിഞ്ഞാൽ ആർക്കും എന്നെ വേണ്ട. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ ലിയാൻ അവന്റെ അമ്മയെ ചോദിക്കും. എന്റെ മോള് വരട്ടെ. ആദ്യമെ ഞാൻ മോളെ എന്റെ സൈഡിലാക്കും എന്നാണ് കുഞ്ഞിന്റെ ജെന്‍ഡര്‍ അറിഞ്ഞശേഷം തൻവിയുടെ ഭർത്താവ് യോജി പറഞ്ഞത്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming