'ഇതൊന്നും തെറ്റല്ല, സാഹചര്യമാണ് തീരുമാനങ്ങൾക്ക് പിന്നിൽ..'; നിലപാട് മാറ്റത്തെക്കുറിച്ച് അഖിൽ മാരാർ

Published : Jul 31, 2026, 09:27 PM IST
Akhil Marar

Synopsis

അടിക്കടി നിലപാട് മാറ്റുന്നുവെന്ന വിമർശനങ്ങൾക്ക് സംവിധായകൻ അഖിൽ മാരാർ മറുപടി നൽകി. സത്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് അഭിപ്രായങ്ങൾ മാറുന്നതെന്നും, മുൻകാല പ്രസ്താവനകളിലല്ല സത്യത്തിലാണ് താൻ ഉറച്ചുനിൽക്കുന്നതെന്നും ഗാന്ധിജിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

അടിക്കടി നിലപാട് മാറ്റുന്നയാളാണ് താനെന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകനും ബിഗ്ബോസ് മുൻ വിജയിയും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചെന്നും പണത്തിനു വേണ്ടിയാണ് സാബു കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ട്വന്റി 20യിൽ നിന്ന് അഖിൽ രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ അഖിലിന്റെ നിലപാടു മാറ്റവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളും ട്രോളുകളും ശക്തമായതിത്തുടർന്നാണ് താരം വിശദീകരണവുമായി എത്തിയത്.

''എന്റെ നിലപാട് ചോദ്യം ചെയ്ത് പലരും വരുന്നത് കണ്ടു, അവരോട് പറയാൻ ഉള്ളത്. "My aim is not to be consistent with my previous statements on a given question, but to be consistent with truth as it may present itself to me at a given moment."- Mahathma gandhi

“I am not at all concerned with appearing to be consistent. In my pursuit after Truth I have discarded many ideas and learnt many new things.”- Mahathma Gandhi. രാഷ്ട്ര പിതാവിൻറെ ഈ വാചകങ്ങൾ തന്നെയാണ് എനിക്കും പറയാൻ ഉള്ളത്... അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്ന് കൊണ്ടാണ്.. ഏത് വിഷയത്തിൽ ആയാലും ഞാൻ സത്യത്തോട് ചേർന്ന് നിന്നെ സംസാരിക്കൂ .. 3 വർഷം നിങ്ങൾ എന്നെ സംഘി എന്നാണ് വിളിച്ചത് എന്നിട്ടും ഞാനെന്താ ബിജെപി യിൽ ചേരാഞ്ഞത് എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചോ..?മത്സരിക്കാൻ ഞാൻ എന്ത് കൊണ്ട് സ്വതന്ത്ര ചിഹ്നം തിരഞ്ഞെടുത്തു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? ചിന്തിച്ചാൽ മനസ്സിലാകും അഖിൽ മാരാർ നിലപാട് മാറ്റിയോ ഇല്ലിയോ എന്നത്..

ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആഗ്രഹിച്ചും അവർക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചുമാണ് നിയമസഭയിൽ മത്സരിക്കണമെന്ന് ചിന്തിച്ചത് അല്ലാതെ വർഗീയത പ്രചരിപ്പിക്കാനോ വിഭാഗീയത പ്രചരിപ്പിക്കാനോ ആയിരുന്നില്ല..? തെറ്റുകളെ ചോദ്യം ചെയ്യണമെങ്കിൽ അധികാരം വേണം.. പാവങ്ങൾക്ക് വേണ്ടി ഇടപെടണം എങ്കിൽ അധികാരം വേണം.. ഭാവി തലമുറയ്ക്ക് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യണമെങ്കിൽ അധികാരം വേണം.. അധികാരം ദുർ വിനിയോഗം ചെയ്യാനല്ല കൃത്യമായി ഉപയോഗിക്കാൻ ആണ് ആഗ്രഹിച്ചത്..

വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും മർദ്ദനം ഏൽക്കുന്ന മകളോട് അവളുടെ അമ്മ പറയും "നീ അവിടെ അഡ്ജസ്റ്റ് ചെയ്തു നിക്കണേ.. ഇങ്ങോട്ട് വന്നാൽ കുടുംബത്തിന് നാണക്കേട് ആണ്.. കുറച്ചൊക്കെ നമ്മൾ പെണ്ണുങ്ങൾ അഡ്ജസ്റ്റ് ചെയ്യണം " .ഇതാണ് അടിസ്ഥാന മലയാളി മനസ്.. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി സ്വയം നശിക്കാൻ തയ്യാറുവുന്നത്.. എന്നെ ചതിച്ച ഒരുത്തന്റെയും കൂടെ അഡ്ജസ്റ്റ് ചെയ്തു ഞാൻ നിക്കില്ല.. മറ്റുള്ളവർ എന്നെ കുറിച്ചു എന്ത് പറയുന്നു എന്നത് എന്റെ വിഷയമേയല്ല.. എനിക്ക് ശെരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും..

എന്റെ പ്രവർത്തി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മാത്രമേ ഞാൻ മാപ്പ് പറയു.. സത്യം എന്റെ ഭാഗത്ത്‌ തെളിഞ്ഞു നിക്കുമ്പോൾ പ്രകൃതി എന്നെയിങ്ങനെ ചേർത്ത് പിടിക്കും. ഇനി നിലപാട്.. യുവാക്കളെ പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രി.. ഒരിക്കൽ RSS നേതാവിന് മുന്നിൽ തല കുമ്പിട്ട മുഖ്യമന്ത്രി.. പറഞ്ഞതൊക്കെ തൊള്ള തൊടാതെ വിഴുങ്ങിയ മുഖ്യ മന്ത്രി കേരളം ഭരിക്കുന്നു.. തെലുഗാന മുഖ്യ മന്ത്രി രേവന്ത് റെഡ്ഢി ( ആദ്യം RSS, പിന്നെ TRS സീറ്റ് കിട്ടാതെ സ്വാതന്ത്രൻ ആയി.. പിന്നീട് TDP 2017 ഇൽ കോൺഗ്രസ്സിൽ 2023 ഇൽ മുഖ്യമന്ത്രി.. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ കോൺഗ്രസ്സ് ഹീറോ ). സിപിഎം ന്റെ നിലപാട് മാറ്റം പറയാൻ തുടങ്ങിയാൽ ഫേസ്ബുക് പേജ് മതിയാകാതെ വരും.. ബിജെപി നേതാക്കളുടെ നിലപാട് മാറ്റം നിരവധിയാണ്.. എന്നിരുന്നാലും ശബരിമല വിഷയത്തിൽ സ്ത്രീകൾ കയറുന്നതിൽ എതിർപ്പില്ല എന്നത് RSS നിലപാട് ആയിരുന്നു.. ഇതൊന്നും ഒരു തെറ്റല്ല.. സാഹചര്യം ആണ് തീരുമാനങ്ങൾക്ക് പിന്നിൽ.. സത്യം ആരുടെ പക്ഷത്താണോ അവരുടെ ഒപ്പമാണ് ഞാൻ.. സത്യത്തിനു ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല.. ഈ നിലപാടിൽ ഞാൻ മാറിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്തു തരാം...'', അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്, പക്ഷേ...'; വേർപിരിയലിനെക്കുറിച്ച് മനസുതുറന്ന് ഗൗരി കൃഷ്ണൻ
'സിബി മലയിൽ സാറിനെ ഞാൻ അങ്ങനെ പറയില്ല; ഐ ലവ് യു, ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്'; തുറന്നുപറഞ്ഞ് പേളി