'അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്, പക്ഷേ...'; വേർപിരിയലിനെക്കുറിച്ച് മനസുതുറന്ന് ഗൗരി കൃഷ്ണൻ

Published : Jul 31, 2026, 05:42 PM IST
Actress Gowri Krishnan

Synopsis

നടി ഗൗരി കൃഷ്ണൻ ഭർത്താവും സംവിധായകനുമായ മനോജുമായുള്ള വേർപിരിയലിന്റെ കാരണങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യക്തിപരമായ ഇഷ്ടങ്ങളിലെയും ജീവിതരീതികളിലെയും പൊരുത്തക്കേടുകളാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് ഗൗരി വ്യക്തമാക്കി.

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഗൗരി.

''എനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായത് ദാമ്പത്യ ജീവിതത്തിലൂടെയാണ്. അതുകൊണ്ട് ഇനി ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ ഇതൊക്കെ നോക്കി മാത്രമെ തിരഞ്ഞെടുക്കൂ. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അതിൽ എനിക്ക് തർക്കവുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ വേറെയാണ്. എന്നെ ഇങ്ങനെ തന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് വാശിപിടിക്കാൻ പറ്റില്ല.

പുറത്ത് പോവുകയോ ഫ്രണ്ട്സിനൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാത്ത ആളായതുകൊണ്ടാകും, ഫാമിലി ടൈം എനിക്ക് വളരെ പ്രധാനമാണ്. പക്ഷെ അത് എനിക്ക് കിട്ടിയില്ല. അത് അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശരികളും താൽപര്യങ്ങളുമുണ്ട്. മനുഷ്യനാണ് ഇഷ്ടങ്ങളും താൽപര്യങ്ങളും മാറും. അത് മനസിലാകുമ്പോൾ നമ്മൾ മാറി കൊടുക്കണം. ഫൈറ്റ് ചെയ്യാൻ നോക്കിയപ്പോഴെല്ലാം അത് കൂടുതൽ വഷളായി. അങ്ങനെ ആ ബന്ധം നശിപ്പിക്കാൻ എനിക്ക് താൽപര്യമില്ല.

ഓരോ വ്യക്തിയും ഓരോ രീതിയല്ലേ. അദ്ദേഹത്തിന് എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ഇഷ്ടമാണ്. മാസത്തിൽ രണ്ടോ, മൂന്നോ ദിവസമെങ്കിലും ഒരുമിച്ച് ചിലവഴിക്കാൻ കിട്ടിയാൽ ഞാൻ ഹാപ്പിയാണ്. അത് പോലും കിട്ടാതെ വരുമ്പോൾ ആ ബന്ധത്തിൽ തുടരുന്നതിൽ അർത്ഥമില്ല. ആ വ്യക്തിയേയും ആ വ്യക്തിയുടെ പ്രസൻസും എനിക്ക് വേണം. അല്ലാതെ മാരീഡ് എന്നൊരു സ്റ്റാറ്റസ് മാത്രമുള്ളതുകൊണ്ട് കാര്യമില്ല'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ഗൗരി കൃഷ്ണൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'സിബി മലയിൽ സാറിനെ ഞാൻ അങ്ങനെ പറയില്ല; ഐ ലവ് യു, ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്'; തുറന്നുപറഞ്ഞ് പേളി
എല്ലാ പാര്‍ട്ടിയും എനിക്കിഷ്ടമാണ്; നിങ്ങള്‍ എനിക്ക് മാപ്പ് നല്‍കുമെന്ന് കരുതുന്നു, മെച്ചപ്പെട്ട മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും; വിശദീകരണവുമായി പേളി