'എന്റെ മെയ്യഴകൻ'; അച്ഛന്റെ സ്ഥാനത്തു നിന്ന് സുഹൃത്തിന്റെ വിവാഹം നടത്തി അഖിൽ മാരാർ

Published : Sep 16, 2025, 09:49 AM IST
Akhil Marar

Synopsis

സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ, അച്ഛന്റെ സ്ഥാനത്തുനിന്ന് സുഹൃത്ത് അനന്ദുവിന്റെ വിവാഹം നടത്തിയ അനുഭവം പങ്കുവെച്ചു. 

അച്ഛന്റെ സ്ഥാനത്തു നിന്ന് സുഹൃത്തിന്റെ വിവാഹം നടത്തിയ അനുഭവം പങ്കുവെച്ച് സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അനന്ദു എന്നയാളെക്കുറിച്ചും അയാൾ എങ്ങനെ തനിക്ക് ഏറെ പ്രിയപ്പെട്ടവനായി എന്നതിനെക്കുറിച്ചുമൊക്കെ അഖിൽ മാരാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.

അഖിൽ മാരാരുടെ പോസ്റ്റിന്റെ പൂർണരൂപം:

''എന്റെ മെയ്യഴകൻ..... കൊല്ലത്തു നിന്നും ഒരു പയ്യൻ കുറച്ചു നാളായി കാണാൻ വേണ്ടി വിളിക്കുന്നു എന്റെ മാനേജർ കൃഷ്ണ കുമാർ ഒരിക്കൽ പറഞ്ഞു.. കണ്ട് ഫോട്ടോ എടുക്കാൻ വന്ന അനന്ദു എന്റെ ജീവിതത്തിലേക്ക് ആണ് പിന്നീട് ഓടി കയറിയത്.. അച്ഛനും അമ്മയും മരിച്ചു പോയ അനന്ദുവിനു ഞാൻ അവന്റെ ജ്യേഷ്ഠനായി.. ആര് പറഞ്ഞാലും പറ്റില്ല എന്ന് പറയുന്ന പലതും അവൻ പറഞ്ഞാൽ ഞാൻ ശരി പറയും.. കൊല്ലത്തു സ്വന്തമായി ഒരു ക്രിക്കറ്റ് അക്കാദമി (നയിസ്റ്റ) അനന്ദുവിനു ഉണ്ട്.. അവിടെ ഉള്ള കുട്ടികൾ അവന്റെ കൂട്ടുകാർ ഒക്കെ എന്റെയും അനുജൻമാരായി.. ക്രിക്കറ്റും സിനിമയും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.. KCL ലീഗിൽ പലരും ഭാഗമായി..

അങ്ങനെ അവന്റെ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്ന് വന്നു അമൃത. മനുഷ്യന് ജാതിയില്ല എങ്കിലും സമൂഹവും സർക്കാരുകളും മനുഷ്യനെ ജാതീയമായി വേർതിരിക്കുന്ന നമ്മുടെ നാട്ടിൽ ജാതിയുടെ അതിർവരമ്പുകൾ ലംഘിച്ചു വിവാഹം ചെയ്യാൻ അവർ തീരുമാനിക്കുമ്പോൾ അനന്ദുവിന്റെ അച്ഛന്റെ സ്ഥാനം ഞാനും അമ്മയുടെ സ്ഥാനം ലക്ഷ്മിയും ഏറ്റെടുത്തു..

ഞാനും ലക്ഷ്മിയും എന്റെ മക്കളും ഒരുമിച്ചു ഇത്രയും വർഷത്തിനിടെ ഒരു വിവാഹങ്ങൾക്ക് പോലും പോയിട്ടില്ല എന്നാൽ അനന്ദുവിന്റെ വിവാഹം ഞങ്ങൾ എല്ലാവരും ഒരുമിച്ചു നടത്തി.. അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്... പ്രിയപ്പെട്ടവന് ഒരായിരം മംഗളാശംസകൾ''.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്