
മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ വിവാഹ വാർഷിക ദിനത്തിൽ രാഹുൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്.
''2018 ഇൽ ഒരുമിച്ച് പങ്കിടാൻ തുടങ്ങിയ പ്രണയം, വഴക്കുകൾ, തമാശകൾ, ദുഖങ്ങൾ, ഒടുവിൽ നിശ്ചയം, പിനീട് കല്യാണം. ഒടുവിൽ ഇതാ കല്യാണം കഴിഞ്ഞിട്ട് 365 ദിവസങ്ങളും തികയുന്നു. ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട പ്രണയകഥ നമ്മുടേതാണ്. ഞാനും നീയും നമ്മുടെ 365 ദിവസങ്ങളും'', രാഹുൽ രാമചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേർ ശ്രീവിദ്യക്കും രാഹുലിനും കമന്റ് ബോക്സിൽ ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെ രാഹുൽ പങ്കുവെയ്ക്കുന്ന മിനി വ്ളോഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീവിദ്യയുടെ നാടായ കാസർകോട്ടെ തെയ്യം കഥകളും ബാലിയിൽ യാത്ര പോയ അനുഭവങ്ങളും രാഹുലിന്റെയും ശ്രീവിദ്യയുടെയും പ്രണയകഥയുമൊക്കെ രാഹുൽ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. ഒരു കാലത്ത് തനിക്ക് കൃത്യമായ വരുമാനം ഇല്ലാതിരുന്ന സമയത്ത് തന്നെ പൊന്നു പോല നോക്കിയ വ്യക്തി ആണ് തന്റെ ഭാര്യ ശ്രീവിദ്യയെന്ന് രാഹുൽ പറഞ്ഞിരുന്നു.
''കഴിഞ്ഞ എട്ടു വർഷമായി എനിക്ക് ഒരു കുറവും വരാതെ എന്നെ പൊന്നു പോലെ നോക്കിയത് ചിന്നുവാണ്. അതിനു മുൻപ് എന്റെ അമ്മയായിരുന്നു. ഇപ്പോളാണ് എനിക്ക് ചിന്നുവിനെ തിരിച്ച് നോക്കാൻ കഴിയുന്നത്. ഈയിടക്കാണ് എന്റെ പണം കൊണ്ട് ഞാൻ ചിന്നുവിന് ഒരു പിറന്നാൾ സമ്മാനം വാങ്ങിക്കൊടുത്തത്. ഇപ്പോൾ കൊളാബറേഷൻസിൽ നിന്നൊക്കെ എനിക്ക് മോശമല്ലാത്ത വരുമാനം കിട്ടുന്നുണ്ട്'', എന്നും രാഹുൽ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക