പിറന്നാൾ സർപ്രൈസ് കണ്ട് അമ്പരന്ന് സജിൻ; വീഡിയോ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

Published : Feb 21, 2025, 10:28 AM IST
പിറന്നാൾ സർപ്രൈസ് കണ്ട് അമ്പരന്ന് സജിൻ; വീഡിയോ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

Synopsis

ആലീസ് മാത്രമല്ല ഭര്‍ത്താവ് സജിനും ഇപ്പോൾ പ്രേക്ഷകര്‍ക്ക് പരിചിതനാണ്

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലൂടെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആലീസ് മാത്രമല്ല ഭര്‍ത്താവ് സജിനും ഇപ്പോൾ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സജിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സാധാരണ
വലിയ പിറന്നാൾ സർപ്രൈസുകൾ കൊടുക്കാറുണ്ടെങ്കിലും ഇത്തവണ‍ ആഘോഷങ്ങൾ ലളിതമാണെന്നു പറയുന്നു ആലീസ്. വളരെ സിംപിളായി ഫ്‌ളാറ്റിന്റെ ടെറസിൽ വെച്ച് ആഘോഷിച്ച സജിന്റെ പിറന്നാൾ വ്‌ളോഗും ആലീസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആഘോഷങ്ങൾ ലളിതമായിരുന്നുവെങ്കിലും ഇത്തവണയും സജിനു നൽകാനായി ആലീസ് സർപ്രൈസ് സമ്മാനം കരുതിവെച്ചിരുന്നു. ഒരു ജോഡി ഡ്രസും ഗുച്ചി ബാംബൂ (Gucci Bamboo) പെർഫ്യൂമും ആണ് ഇത്തവണ ആലീസ് സജിന് പിറന്നാൾ സമ്മാനമായി നൽകിയത്. തായ്‍ലൻഡിൽ പോയപ്പോള്‍ സജിന്‍ ഈ പെർഫ്യൂം വാങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും വില കൂടുതലായതിനാൽ അന്ന് വാങ്ങിയില്ലെന്നും ആലീസ് പറഞ്ഞു. അത് ശ്രദ്ധയിൽപെട്ട ആലീസ് ക്രിസ്റ്റ് ഇത്തവണ അതേ പെർഫ്യൂം സമ്മാനമായി നല്‍കുകയായിരുന്നു.

പരിചയപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളിന് സജിന്‍ ബെംഗളൂരുവിലായിരുന്നു. കൊച്ചിയിലായിരുന്ന ആലീസ് അന്ന് അപ്പുറത്തെ ഫ്‌ളാറ്റിലുള്ള ആളുടെ നമ്പര്‍ കഷ്ടപ്പെട്ട് തപ്പിയെടുത്താണ് സര്‍പ്രൈസ് നല്‍കിയത്. പിന്നീടുള്ള ഓരോ ബര്‍ത്ത് ഡേയ്ക്കും സര്‍പ്രൈസുകള്‍ കൊടുത്തിരുന്നു. അത് വച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ പിറന്നാൾ വളരെ ലളിതം ആണെന്നും ആലീസ് വ്ളോഗിൽ പറയുന്നുണ്ട്.

ALSO READ : 'ലീച്ച്' മാര്‍ച്ച് 7 ന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത