അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി 2' റിലീസ് വൈകും

Published : Aug 11, 2026, 01:52 PM IST
Bachelor Party 2 D'EUX

Synopsis

അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്ലർ പാർട്ടി D'EUX' നവംബർ 19-ന് റിലീസ് ചെയ്യും. 2012-ലെ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.

യുവതാരങ്ങളെ അണിനിരത്തി അമൽ നീരദ് ഒരുക്കുന്ന ബാച്ച്ലർ പാർട്ടി 2 റിലീസിനൊരുങ്ങുകയാണ്. നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ബാച്ച്ലർ പാർട്ടി D'EUX എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് നവംബർ 19 ആയിരിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

മലയാളത്തിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമയാണ് അമൽ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്ലർ പാർട്ടി. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മാണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്,നിത്യ മേനോൻ, രമ്യ നമ്പീശൻ തുടങ്ങീ വമ്പൻ താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗ്‌ലൈനോടെ പുതിയ ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. അപു പ്രഭാകർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റ് ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റോ സേവ്യർ ആണ് സംഗീതസംവിധാനം. അതേസമയം ബൊഗൈൻവില്ലയാണ് അമൽ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും എന്തിനാണ് ഇത്രയും കാട്ടിക്കൂട്ടുന്നത് ‌?'; ചർച്ചയായി റോബിൻ-വേദലക്ഷ്മി വാക്പോര്
'എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കാണുന്നവരുണ്ട്'; മനസുതുറന്ന് ശിഖ