'റിസ്‍ക് അല്ലേ എന്ന് സ്വന്തം സഹോദരി വരെ ചോദിച്ചു'; ജിഷിനുമായുള്ള ബന്ധത്തെക്കുറിച്ച് അമേയ

Published : Sep 22, 2025, 07:43 PM IST
ameya nair about her relatioship with jishin mohan

Synopsis

നടൻ ജിഷിൻ മോഹനുമായുള്ള ബന്ധം ഒരു റിസ്ക് അല്ലേ എന്ന് സ്വന്തം സഹോദരി പോലും ചോദിച്ചതായി നടി അമേയ നായർ വെളിപ്പെടുത്തുന്നു. ആരും പെർഫെക്ട് അല്ലെന്നും അമേയ പറയുന്നു

മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ജിഷിൻ മോഹൻ. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിൻ പറഞ്ഞിരുന്നു. തങ്ങൾ എൻഗേജ്ഡ് ആയി എന്ന വിവരവും കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജിഷിനെക്കുറിച്ച് അമേയ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

ജിഷിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് റിസ്ക് അല്ലേ എന്ന് സ്വന്തം സഹോദരി പോലും തന്നോട് ചോദിച്ചിരുന്നെന്ന് അമേയ പറയുന്നു. ''ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്ന‌ങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. സഹതാപത്തിൽ നിന്നാണ് എനിക്ക് സ്നേഹമുണ്ടായത്. ഇത് ശരിയാകുമോ, റിസ്ക് അല്ലേ എന്ന് എൻ്റെ സഹോദരി വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്‌നം. റിസ്കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു. രണ്ടാമത്തെ കാര്യം എനിക്ക് സ്നേഹം തോന്നിപ്പോയി, എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തിത്വ വൈകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. ഒരാളിൽ നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു'', സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ അമേയ പറഞ്ഞു. ജിഷിൻ്റെ ആദ്യ വിവാഹ ബന്ധം വിവാഹമോചനത്തിലെത്തിയതിനു കാരണം താനല്ലെന്നും അങ്ങനെയൊരു തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ