'ആറ് വയസുകാരിക്ക് ഇത്രയും സാധിക്കുമോ? എന്നും അത്ഭുതപ്പെടുത്തിയവൾ'; മകളെക്കുറിച്ച് വിദ്യ

Published : Sep 20, 2025, 08:47 AM IST
vidya anamika about her daughter

Synopsis

സൗഭാഗ്യ വെങ്കിടേഷിന്‍റെ ഭർതൃസഹോദരന്‍റെ ഭാര്യ വിദ്യ അനാമിക മകളെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു.

ഇൻഫ്ളുവൻസറും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതനായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ വിദ്യയ്ക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ, മകളെക്കുറിച്ച് വിദ്യ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ആറ് വയസ് മാത്രം പ്രായമുള്ളപ്പോൾ മുതൽ സാഹചര്യം അനുസരിച്ചും തന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയും ജീവിക്കുന്ന കുട്ടിയാണ് തന്റെ മകളെന്ന് വിദ്യ പറയുന്നു.

''എന്നും എന്നെ അദ്‌ഭുതപെടുത്തിയവൾ. അവളെ കുറിച്ച് എഴുതണം എന്ന് തോന്നിയപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ സംഭവം. ഒരു ആറു വയസുകാരിക്ക് ഇത്രയും സാധിക്കുമോ എന്ന് എന്നെ അത്ഭുതപ്പെടുത്തിയ ദിനങ്ങളായിരുന്നു 2021-ലെ ജൂൺ മാസം. എന്നെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്ന എന്റെ കുഞ്ഞ്, ഒരു മാസം മുഴുവൻ- ഞാൻ ഇല്ലാതെ, മറ്റൊരു വീട്ടിൽ കഴിയേണ്ടി വന്നു. തികച്ചും അവളെ സംബന്ധിച്ച് അപരിചിതം ആയ ഒരിടം. കോവിഡ് ബാധിച്ച് ICU-യിലും വെന്റിലേറ്ററിലുമായി ഞാൻ ജീവനും മരണവുമായി പോരാടിക്കൊണ്ടിരിക്കുമ്പോൾ, എന്റെ മോൾ ചിന്നുചേച്ചിയുടെ വീട്ടിൽ ആയിരുന്നു. ദൈവം പല രൂപത്തിൽ ഞങ്ങൾക്ക് കൈത്താങ്ങായി. Thank you ചിന്നു ചേച്ചി. ആ സമയത്താണ് എന്റെ മോൾ മനസ്സിൽ നിന്നും ഉത്തരവാദിത്വപെട്ട പലരെയും എടുത്ത് കളഞ്ഞത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഹായത്തെക്കാൾ ദ്രോഹിച്ചവരെ... പിന്നീട് ഒരിക്കലും അവരെക്കുറിച്ച് ചോദിച്ചിട്ടില്ല, അന്വേഷിച്ചിട്ടില്ല. ഞാൻ മടങ്ങിയെത്തിയപ്പോൾ ശരിക്കും ഞെട്ടി. എന്റെ കുഞ്ഞ് എല്ലാം സ്വന്തമായി ചെയ്യാൻ പഠിച്ചിരിക്കുന്നു. നാലു വർഷങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും അവൾ പറയുന്നു, അമ്മ, കോവിഡ് കാലം ഓർക്കണ്ട… മറന്നുപോകട്ടെ'', മകൾക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം വിദ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്